മലയോര മേഖലക്ക് ആശ്വാസവുമായി ഫയർഫോഴ്സിന്റെ വാട്ടർ മിസ്റ്റ് ബുള്ളറ്റ്. ഏറ്റ വും കൂടുതൽ ഇടുങ്ങിയ വഴികളും ചെകുത്തായ വഴികളും വനത്തിൽ അടക്കം തീ പ ടരുന്നതടക്കമുള്ള സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്നവരാണ് കാഞ്ഞിരപ്പള്ളി ഫയർ ഫോ ഴ്‌സ്. ഫയർഫോഴ്സിന് ആശ്വാസമായി ഇനി ഇവിടങ്ങളിൽ വാട്ടർ മിസ്റ്റ് ബുള്ളറ്റ് പറ ക്കും.
ദുര്‍ഘട മേഖലകളിലും ഇടുങ്ങിയ പ്രദേശങ്ങളിലും കടന്നെത്തി തീപിടുത്തം നിയന്ത്രി ക്കാന്‍ ഉതകുന്ന വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ് ടൂവീലര്‍ കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സിനും. സം സ്ഥാനത്ത് അനുവദിച്ച 50 വാഹനങ്ങളില്‍ നാലെണ്ണമാണ് കോട്ടയം ജില്ലയ്ക്ക് ലഭിച്ചത്. ചങ്ങനാശേരി, പാലാ, വൈക്കം ഫയര്‍ യൂണിറ്റുകള്‍ക്കും ഓരോ ബുള്ളറ്റുകള്‍ ലഭിച്ചു.
ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ് പുതിയ വാഹനം. ഫയര്‍ഫോഴ്‌സിന്റെ വലിയ വാഹനം കടന്നെത്താത്ത ഇടങ്ങളിലും ചെന്നാത്താമെന്നാണ് പ്രധാന നേട്ടം. ബുള്ളറ്റിന്റെ ഇരുവശങ്ങളിലായി ടാങ്കുകളില്‍ വെള്ളവും ഫോം കോംപൗണ്ടും കംപ്രസ്ഡ് എയറും ആണുള്ളത്. ആവശ്യസമയത്ത് വായു പുറന്തള്ളുമ്പോള്‍ ഫോമും വെള്ളവും ചെറുകണി കകളായാണ് പുറത്തേയ്ക്ക് തെറിക്കുക.500 സിസി ബുള്ളറ്റാണ് അഗ്നിശമന വാഹനമാ യി പുനരവതരിച്ചിരിക്കുന്നത്. ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇവ സേനയ്ക്ക് കൈമാറിയത്. സൈറണ്‍, അനൗണ്‍സ്‌മെന്റ് ഉപകരണം, എമര്‍ജന്‍സി ലൈറ്റ്, ഫസ്റ്റ്എ യ്ഡ് കിറ്റ് എന്നിവയും വാഹനത്തിലുണ്ട്.
ഇലക്ട്രിസിറ്റി, ഗ്യാസ്, ഓയില്‍ എന്നിവ മൂലമുണ്ടാകുന്ന തീപിടുത്തങ്ങളെ വരുതിയിലാ ക്കാന്‍ പുതിയ വാഹനത്തിലെ ഉപകരണങ്ങള്‍ക്ക് കഴിയും. വെള്ളം കണികകളായി തെ റിക്കുന്നതിനാല്‍ ഷോര്ട് സര്‍ക്യൂട്ടഡ് മൂലമുള്ള തീപിടുത്തങ്ങളെയും കൂടുതല്‍ അപകട മില്ലാതെ ചെറുക്കാനാവും.എന്നാൽ കംപ്രസർ യൂണിറ്റ് ഇല്ലാത്തതിനാൽ ടാങ്കുകൾ വീ ണ്ടും നിറയ്ക്കാൻ 40 കിലോമീറ്റർ അകലെയുള്ള കോട്ടയത്ത് എത്തണമെന്നത് വലിയ പോരായ്മയാണ്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർഫോഴ്‌സിന് ത്രീ ഫേയ്സ് സിസ്റ്റമോ സ്വന്തമായി കെട്ടിടവും ഇല്ലാത്തതാണ് ഇത് അനുവദിക്കാത്തത്.