വ്യാജമദ്യം നിർമ്മിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ 200 ലിറ്റർ കോടയാണ് എക്സൈ സ് പിടിച്ചത്. മുണ്ടക്കയം കൂട്ടിക്കൽ വില്ലേജിൽ ഞാറക്കാട് കരയിൽ ഗുരുമന്ദിരം ജംഗ്ഷ നിൽ സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നാണ്  വ്യാജമദ്യം നിർമ്മിക്കുന്നതിനാ വശ്യമായ കോട പിടികൂടിയത്.മുണ്ടക്കയം ഏന്തയാർ സ്വദേശി മാനസം വീട്ടിൽ ബിജു ന രേന്ദ്രൻ (55) എന്നയാളിൻ്റെ  ഉടമസ്ഥതയിലുള്ളതാണ് വീട്. തോട്ടത്തിനകത്ത് താമസില്ലാ തെ കിടന്ന വീട്ടിൽ ബാരലുകളിൽ നിറച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു കോട.
ലോക് ഡൗൺ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വ്യാജമദ്യം കണ്ടെത്തുന്നതിനായു ള്ള പരിശോധന ശക്തമാക്കുന്നതിൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് കോട പിടി കൂടിയത്.പൊൻകുന്നം എക്സ്സൈസ് സർക്കിൾ  റേഞ്ച് ഓഫിസും  എരുമേലി റേഞ്ച് ഓ ഫീസും,  പോലീസും ചേർന്ന് പ്രധാന വാറ്റ് കേന്ദ്രങ്ങളായ കുഴിമാവ്, കോപ്പാറ, പമ്പാ വാലി വനമേഖലകളിൽ  റെയ്ഡ് നടത്തിയിരുന്നു എന്നാൽ ഈ പ്രദേശങ്ങളിൽ നിന്നും ഒന്നും ലഭിച്ചില്ല.ഇതേ തുടർന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്സ്.സഞ്ജീവ് കുമാറിൻ്റെ നേ തൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നത്.
മുൻപ് ഒരു തവണ ഇവിടെ ഇട്ട കോടയിൽ നിന്നും വ്യാജമദ്യം പ്രതി എടുത്തതായും അ ധികൃതർ പറഞ്ഞു.മുണ്ടക്കയം ടൗണിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് വീട്ടുടമ. പിടിച്ചെടുത്ത കോട നശിപ്പിച്ച് കളഞ്ഞു. എക്സൈസ് പ്രവൻ്റീവ് ഓഫീസർമാരായ ജ യ്സൺ ജേക്കബ്, അഭിലാഷ്,സിവിൽ എക്സെസ് ഓഫീസർമാരായശ്രീലേഷ്, ഷെഫീക്ക്, നിമേഷ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.