എയ്ഞ്ചൽവാലി കാരുവള്ളി വീട്ടിൽ മാത്യു തോമസിന്റെ രക്താർബുദം  ബാധിച്ചു ചി കിത്സയിലായിരുന്ന മാതാവിനാണ് അഗ്നിശമനസേന അടിയന്തരമായി ജീവൻരക്ഷാ മരു ന്ന് എത്തിച്ചു നൽകിയത്. സമ്പൂർണ്ണ ലോക ഡൗൺ കാരണം മരുന്ന് വാങ്ങുന്നതിന് ബു ദ്ധിമുട്ടുകയായിരുന്ന മാത്യു ടിവി കാണുന്നതിനിടയിൽ അഗ്നിശമനസേന ആവശ്യ മരു ന്നുകളും മറ്റും രോഗികളുടെ വീട്ടിൽ എത്തിച്ചു കൊടുക്കുന്നതായി കാണുകയുണ്ടായി. ഉടൻതന്നെ കാഞ്ഞിരപ്പള്ളി അഗ്നി രക്ഷാ നിലയവുമായി ബന്ധപ്പെടുകയും ആവശ്യം അ റിയിക്കുകയും ചെയ്തു.
ഉടൻതന്നെ ആവശ്യമ രുന്നു മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി എഫ്.ആർ.ഒ (ഡി) അനീഷ് മണി, എഫ്.ആർ.ഒ എസ്.ശ്രീജിത്ത് എന്നിവർ സേനയുടെ ബുള്ളറ്റിൽ മാത്യുവി ന്റെ ഭവനത്തിൽ എത്തിക്കുകയും ആയിരുന്നു.ഏത് ആപത്ത് ഘട്ടത്തിലും അഗ്നിശമന സേന ഒരു കൈത്താങ്ങായി ഉണ്ടാകും എന്ന് ഉറപ്പും നൽകി അവർ നിലയത്തിലേക്ക് മ ടങ്ങി.