കോവിഡ് കാലത്ത് കാഞ്ഞിരപ്പള്ളി നിവാസികൾക്കായി ഇനി  ഡിജിറ്റൽ സൂപ്പർ മാർ ക്കറ്റും. സഹപാഠികളായ  യുവസംരഭകർ തയ്യാറാക്കിയ ടൗൺസ് ആപ്പാണ്  മൊബൈൽ ആപ്ലിക്കേഷൻ മുഖേന തുടക്കം കുറിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോർ മുഖേന എല്ലാ ആ ൻഡ്രോയ്ഡ് ഫോണുകളിലും ആപ്പ്  ലഭ്യമാകും. ആപ്ലിക്കേഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും ഉദ്ഘാടനവും പത്തനംതിട്ട പാർലമെൻറ് അംഗം ആൻ്റോ ആൻ്റണി നി ർവഹിച്ചു .ജിബിൻ, ജോമി, ഷിജോ, അരുൺ എന്നിവർ ചേർന്നാണ് ആപ്പ് ആരംഭിച്ചിരി ക്കുന്നത്.
സാധാരണയായി ഉപയോഗിച്ചുവരുന്ന ഡെലിവറി ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യ സ്തമായി   പ്രാദേശികമായ വിപണിയുടെയും സേവനത്തിൻെറയും  സംയോജനമാണ് ഈ  ആപ്ലിക്കേഷന്റെ  സവിശേഷത.  ഡിജിറ്റൽ സ്റ്റോർ, ഡയറക്ടറി,അറിയിപ്പുകൾ, വാർത്തകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് ടൗൺസ്ആപ് രൂപകല്പന ചെയ്തിരിക്കു ന്നത്. ആവശ്യ വസ്തുക്കളുടെ  സൂപ്പർ മാർക്കറ്റ് വിരൽ തുമ്പിൽ എത്തിക്കുക  എന്നതാ ണ് ഡിജിറ്റൽ സ്റ്റോർ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇതിനായി കാഞ്ഞിരപ്പള്ളിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന  വ്യാപാര സ്ഥാപന ങ്ങളെ ഉൾപെടുത്തി ഡിജിറ്റൽ വ്യാപാര ശ്ര്യംഖല ഒരുക്കിയിട്ടുണ്ട്.ഒരു കുടുംബത്തിന് ആവശ്യമായ പലചരക്ക്, പച്ചക്കറി,  പഴം,  മത്സ്യമാംസാദികൾ മുതലായ എല്ലാ ഉൽപ്പ ന്നങ്ങളും അനായാസമായി വീടുകളിൽ ഇരുന്നുതന്നെ ഉപഭോക്താക്കൾക്ക്  മിതമായ വി പണി വിലയിൽ അവർക്ക് ഇഷ്ടപെട്ട പ്രധാന കടകളിൽ നിന്നും  വാങ്ങുവാനും അതെ ദി വസംതന്നെ വീടുകളിൽ ലഭ്യമാക്കുന്നതിനും ഉള്ള സൗകര്യം ടൗൺസ് ആപ്പ് ഒരുക്കുന്നു. പ്രധാന ഹോട്ടലുകളിൽ നിന്നുള്ള ഹോം  ഡെലിവറിയും  ഡിജിറ്റൽ സ്റ്റോർ സാധ്യമാക്കു ന്നുണ്ട്.
ആപ്ലിക്കേഷനിലെ ഡയറക്ടറിയിൽ  കാഞ്ഞിരപ്പള്ളിയിലെ  എല്ലാ വ്യാപാര സ്ഥാപനങ്ങ ൾക്കും പുറമേ ആശുപത്രി, ഓട്ടോ- ടാക്സി,  മറ്റു സേവനദാതാക്കൾ എന്നിവരുടെ വിശ ദാംശങ്ങൾ  നൽകി സമ്പൂർണ പ്രാദേശിക ഡയറക്ടറി ആകും.  വ്യാപാരികൾക്കും മറ്റ് സേവനദാതാക്കൾക്കും  അവരുടെ വിവരങ്ങൾ സ്വന്തമായി ഈ ഡയറക്ടറിയിൽ ഉൾ പ്പെടുത്താവുന്ന സംവിധാനം ആണ് എന്നതിനാൽ  വിവരങ്ങളുടെ വിശ്വാസ്യത വർദ്ധി ക്കുന്നു.
സാമൂഹ്യ പ്രതിബദ്ധതയുടെ ആധുനിക മുഖം കൂടി ഉണ്ട് ടൗൺസ് ആപ്പിന്.ഇതിലെ ര ക്തദാന  ഓപ്ഷനിൽ  താല്പര്യം ഉള്ളവർക്ക് അവരുടെ പേര് സ്വയം  രജിസ്റ്റർ ചെയ്തു രക്ത ദാനം സാധ്യം ആക്കുന്ന രീതിയിൽ  സജ്ജമാണ്.  അടിയന്തര സാഹചര്യങ്ങളിൽ  രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ നിന്ന് രക്തദാതാക്കളെ അതിവേഗം കണ്ടെത്തുകയും ചെയ്യാം. ഒപ്പം പ്രാദേശിക വാർത്തകളും അറിയാമെന്നത് ആപ്പിനെ ജനപ്രിയമാക്കുന്നു.