ജനസംഘം ജില്ലാസെക്രട്ടറിയായിരിക്കെ സി പി എം പ്രവർത്തകർ കൊലചെയ്ത പൊ ൻകുന്നം ശ്രീധരൻ നായരുടെ 51-ാം അനുസ്മരണദിനം ഇന്ന് ആചരിച്ചു. സ്മൃതി മണ്ഡപ ത്തിൽ ബിജെപി പ്രവർത്തകർ പുഷ്പ്പാർച്ച നടത്തി. ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാൽ അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബി ജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജെ പ്രമീളദേവി,ആർ.എസ്.എസ് ജില്ലാ കാര്യവാഹ് എ.ബി ഹരികൃ ഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു,സംസ്ഥാന സമി തി അംഗം എൻ. ഹരി ,ജില്ലാ സെൽ കോർഡിനേറ്റർ കെ. ജി കണ്ണൻ, ടി. ബി ബിനു, ആർ. എസ്.എസ് ഖണ്ട് കാര്യവാഹ് എ. ബി ഹരിലാൽ, സരീഷ് പനമറ്റം, രാജേഷ് കർത്താ, ഉഷ ശ്രീകുമാർ തുടങ്ങി നിരവധി പ്ര വർത്തകർ ചടങ്ങിൽ പങ്കെടുത്തു. 1969 സെപ്റ്റം ബർ ഏഴിനാണ് എലിക്കുളം പഞ്ചായ ത്തിലെ കൂരാലിയിൽ വെച്ച് ഇദ്ദേഹം കൊല്ലപ്പെ ട്ടത്.