റീസര്‍വ്വേ അപാകതമൂലം പുരയിടങ്ങള്‍ തോട്ടങ്ങളായി മാറിയിരിക്കുന്ന പ്രശ്‌നത്തില്‍ അടിയന്തര പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഭൂമി അവകാശ സംരക്ഷണ പ്രഖ്യാപനവും പ്രതിജ്ഞയുമെടുത്തു. പുരിയിടം തോട്ടം പ്രശ്‌നത്തിലുള്ള നിയമസഭാ സബ്മിഷന് ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ചു.

പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്‍ഫാം കര്‍ഷകവേദി കര്‍ഷക നേതൃസമ്മേളനം ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യ്ന്‍ ഉദ്ഘാടനം ചെയ്തു. തലമുറകളായി കൈമാറിവന്നതും ഒരു ജീവിതം മു ഴുവനും അദ്ധ്വാനിച്ചു സമ്പാദിച്ചതുമായ ഭൂമി തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കി ല്ലെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയുടെ പേരില്‍ കര്‍ഷകരെ ക്രൂശിക്കുന്നത് ശക്തമായി എതിര്‍ക്കും. അദാലത്തുകളും ഉത്തരവുകളുമിറക്കി ജനങ്ങളെ വിഢിവേഷം കെട്ടിക്കാ തെ റവന്യൂ റീസര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കൃത്യവിലോപത്തിലൂടെ തിരുത്തലുകള്‍ വരുത്തിയ ബി.റ്റി.ആറില്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയാണ് വേണ്ടത്. ഇതിനായി ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കണമെന്നു പറയുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ്. ജനസേവകരാകേണ്ടവര്‍ ജനങ്ങളെ ദ്രോഹിക്കുന്നത് അംഗീകരിക്കാ നാവില്ലന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

പൊടിമറ്റം സെന്റ് മേരീസ് ഇടവക വികാരി ഫാ.ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ.ജിന്‍സ് കിഴക്കേല്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ.എബ്രാഹം മാത്യു പന്തിരുവേലി, താലൂക്ക് സമിതി ഡയറക്ടര്‍ ഫാ.തോമസ് മുണ്ടിയാനിയില്‍, താലൂക്ക് സമിതി പ്രസിഡന്റ് സിബി നമ്പുടാകം, സെക്രട്ടറി ജോര്‍ജ്കുട്ടി വെട്ടിക്കല്‍, ഡോമിനിക് കിഴക്കേമുറി എന്നിവര്‍ സംസാരിച്ചു.

തോട്ടം-പുരയിടം പ്രശ്‌നബാധിത വില്ലേജുകളിലെ വിവിധ കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ കര്‍ഷകര്‍ അവകാശ സംരക്ഷണ കണ്‍വന്‍ഷനുകള്‍ നടത്തും. സ്വന്തം ഭൂമിയുടെയും ഭവനങ്ങളുടെയും സംരക്ഷണത്തില്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി നീങ്ങുവാന്‍ മുന്നോട്ടുവരണമെന്ന് സമരസമിതി ചെയര്‍മാന്‍ റ്റോമിച്ചന്‍ ഐക്കര, ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.