കാഞ്ഞിരപ്പള്ളി: ചോറ്റി മഹാദേവ ക്ഷേത്രത്തില്‍ 30 മുതല്‍ നവംബര്‍ 10 വരെ ശിവപു രാണ യജ്ഞം നടക്കും. 28ന് തിരുനക്കര മഹാദേവ ക്ഷേത്തില്‍ നിന്ന് യജ്ഞശാലയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ഭദ്രദീപവുമായി വിവിധ സ്ഥലങ്ങളിലെ മഹാദേവ ക്ഷേത്രങ്ങ ളിലെ സ്വീകരണത്തിന് ശേഷം 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചിറ്റടി ഗുരുദേവ ക്ഷേത്രത്തില്‍ നിന്ന് ചോറ്റി ക്ഷേത്രത്തിലെത്തിക്കും. യജ്ഞം 30ന് മൂന്നിന് ക്ഷേത്രം തന്ത്രി താഴ്ണണ്‍മഠം കണ്ഠരര് മോഹനര് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് ഒ.കെ കൃഷ്ണന്‍ അധ്യ ക്ഷത വഹിക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ് മുഖ്യപ്രഭാഷണം. ഏഴിന് മാഹാത്മ്യ പാരായണം, പ്രഭാഷണം. 31 രാവിലെ 11ന് മൃത്യഞ്ജയഹോമം, നാലിന് രുദ്രാവതാരം. ഒന്നിന് രാവിലെ 11ന് ഐക്യമത്യസൂക്തഹോമം, 11.30ന് പ്രഭാഷണം, അഞ്ചിന് മാതൃപിതൃപൂജ. രണ്ടിന് 9.30ന് പാര്‍വ്വതി ജനനം, 10.30ന് ശത്രുസംഹാരഹോമം, അഞ്ചിന് നാരീപൂജ. മൂന്നിന് 8.30ന് ദക്ഷിണമൂര്‍ത്തി ഹോമ, 10ന് ശിവപാര്‍വതി വിവാഹം, 11ന് ദീര്‍ഘസുമംഗലി ഹോമം, നാലിന് സൗഭാഗ്യപാര്‍വതി പൂജ, അഞ്ചിന് അഷ്ടലക്ഷമി സര്‍വ്വൈശ്വര്യപൂജ, നാലിന് 11ന് ഭാഗ്യസൂക്തഹോമം, നാലിന് ലളിതസഹസ്രനാമജപം, അഞ്ചിന് രാവിലെ 10.30ന് അര്‍ദ്ധനാരീശ്വരാവതാര പൂജ, നാലിന് ലളിതസഹസ്രനാമജപം. ആറിന് 10.30ന് കിരാതേശ്വരാവതാരം, ദക്ഷിണമൂര്‍ത്തിഹോമം, നാലിന് വയോജനപൂജ. ഏഴിന് 10.30ന് പഞ്ചാക്ഷരീഹോമം. എട്ടിന് വൈകിട്ട് 6.30ന് ചാരുഹോമം, ശിവാഗ്‌നിജ്വലനം. ഒന്‍പതിന് രാവിലെ ഒന്‍പതിന് നവധാന്യപൊങ്കാല, നവഗ്രഹപൂജ, 11ന് പ്രഭാഷണം ഡോ. എം.എം ബഷീര്‍, അഞ്ചിന് ലളിതാസഹസ്രനാമജപം. പത്തിന് 10ന് ഭസ്മാഭിഷേകം, 11.30ന് പാരായണ സമര്‍പ്പണം, മൂന്നിന് അവഭൃഥസ്‌നാന ഘോഷയാത്ര. എല്ലാ ദിവസവും രാവിലെ ആറിന് ഗണപതിഹവനം, ഏഴിന് യാമാഭിഷേകം, എട്ടിന് ശിവപുരായണം, 11ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, 6.15ന് ദീപാരാധന. വി. മനോജ് നമ്പൂതിരി പന്തളം ആണ് യജ്ഞാചാര്യന്‍. ക്ഷേത്രസമിതി ഉപാധ്യക്ഷന്‍ പി. പുരുഷോത്തമന്‍ പിള്ള, സെക്രട്ടറി കെ.എസ് രാധാകൃഷ്ണന്‍, കമ്മറ്റിയംഗങ്ങളായ വി. രാജന്‍, കണ്ണന്‍ ചോറ്റി എന്നിവര്‍ പരിപാടികള്‍ വിശദ്ദീകരിച്ചു.