അതി ദാരിദ്ര നിർമാർജന പദ്ധതിയിൽ നി താലംബനായ മുണ്ടക്കയം  പീടികപറമ്പി ൽ കുഞ്ഞുമോന് ഒരു മണിക്കൂറിനുള്ളിൽ പുതിയ റേഷൻ കാർഡ്  ഓണസമ്മാനമാ യി ലഭിച്ചു..

മൈക്രോ പ്ലാൻ പദ്ധതിയിൽ കോട്ടയം ജില്ലയിൽ ഒന്നാമത് എത്തിയ പഞ്ചായത്താണ് മുണ്ടക്കയം പഞ്ചായത്തും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും .കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ  രതീഷ്, അംഗം പി കെ പ്രദീപ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാമ്പ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ എന്നിവരുടെ ഇടപെടലിൻ്റെ ഭാഗമായിട്ടാത്ത് കുഞ്ഞു മോന് ഒരു മണിക്കൂർ കൊണ്ട് പുതിയ റേഷൻ കാർഡ് ലഭിച്ചത്.
പ്രവർത്തന രംഗത്ത് ഏറെ മികവു തെളിയിച്ചിട്ടുള്ള കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലെ ഓഫീസർ ടി ജെ സത്യപാലിൻ്റെ നിർദ്ദേശമനുസരിച്ച് റേഷൻ കാർഡ് അനുവദിച്ചു നൽകിയത് ഒരേ കുടുംബത്തിഅംഗങ്ങളായ ഉദ്യോഗസ്ഥരും .കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജോയിൻറ്റ് ബി സി ഒ ടി ഇ സിയാദ്, കാഞ്ഞിരപ്പള്ളി താലൂ ക്കു് സപ്ലെ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ ടി  സയർ, മുണ്ടക്കയം വില്ലേജിലെ വിഇഒ ഫാത്തിമ സലീം എന്നിവരുടെ ശ്രമഫലമായിട്ടാണ് ഒരു മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകാൻ കഴിഞ്ഞത്.നോഡൽ ഓഫീസർ പി എസ് ഷിനോ റേഷൻ കാർഡ് എത്രയും വേഗം അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.