കാഞ്ഞിരപ്പള്ളി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിയിൽ ചാമംപതാലിൽ രണ്ടു ഭവനങ്ങളുടെയും ചെറുവള്ളിയിൽ ഒരു ഭവനത്തിന്റെയും ശി ലാസ്ഥാപനം  കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും  റെയിൻബോ പദ്ധതി ജനറൽ കൺവീനറുമായ ഫാ. ബോബി അലക്സ് മണ്ണപ്ലാക്കൽ നടത്തി.  ചെത്തിപ്പുഴ സർഗക്ഷേ ത്ര കൾച്ചറൽ ചാരിറ്റി സെന്ററാണ് ചെറുവള്ളിയിലെ ഭവന നിർമ്മാണത്തിന് സാമ്പ ത്തിക സഹകരണം നല്കുന്നത്. . രൂപത ആരംഭിച്ച ഭൂനിധിപദ്ധതിയിൽ ജോണച്ചൻ ഞ ള്ളിയിൽ ചെറുവള്ളിയിലും സൈമൺ കൊച്ചുപുരയ്ക്കൽ ചാമംപതാലിലും സൗജന്യ മായാണ് ഭവന നിർമ്മാണത്തിനായി സ്ഥലങ്ങൾ വിട്ടു നല്കിയത്.
കണ്ണിമല, പുത്തൻ കൊരട്ടി, കണമല ,കൊല്ലമുള, അറയാഞ്ഞിലിമണ്ണ്,  കൂവപ്പള്ളി , പഴയ കൊരട്ടി, അഴങ്ങാട് , പെരുവന്താനം, അമലഗിരി ,പീരുമേട് , അഞ്ചിലിപ്പ, ചേന പ്പാടി ഇഞ്ചിയാനി , പാലപ്ര  എന്നിവിടങ്ങളിലായി 45 ഭവനങ്ങളുടെ നിർമാണമാണ് റെയിൻബോ പദ്ധതിയിൽ പുരോഗമിക്കുന്നത് . ഭൂനിധി പദ്ധതിയിൽ സൗജന്യമായി സ്ഥലങ്ങൾ നലകുന്നതിന് തയ്യാറായ നിരവധി വ്യക്തികളുടെയും രൂപതയിലെ ഇടവ കകൾ, സന്യാസ സമൂഹങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരു ടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചെറുവള്ളിയിലും ചാമംപതാലിലും നടത്തപ്പെട്ട ശിലാസ്ഥാപന കർമ്മങ്ങളിൽ സർഗ്ഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, റെയിൻബോ പദ്ധതി കോഡിനേറ്റർ ഫാ. ജോർജ് തെരുവുംകുന്നേൽ, ഫാ.ആന്റണി ചെന്നക്കാട്ടുക്കുന്നേൽ, ഫാ.വർഗ്ഗീസ് കൊ ച്ചുപുരയ്ക്കൽ, ജോണച്ചൻ ഞള്ളിയിൽ , സൈമൺ കൊച്ചുപുര എന്നിവർ സന്നിഹിത രായിരുന്നു