കോവിഡ് 19 ൻ്റെ വ്യാപനം തടയാൻ സർക്കാർ ഓഫീസുകളും ഊർജിത പ്രതിരോധ നടപടികൾ സ്വീകരിച്ച് തുടങ്ങി.കാഞ്ഞിരപ്പള്ളി താലൂക്കോഫീസിൽ ഇതിൻ്റെ ഭാഗമായി ഒരു കവാടത്തിലൂടെ മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്.
കോവിഡ് 19 ൻ്റെ വ്യാപനം തടയാൻ സർക്കാർ ഓഫീസുകളും ഊർജിത പ്രതിരോധ നട പടികളാണ് സ്വീകരിച്ച് തുടങ്ങിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കോഫീസിൽ അ ത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് പൊതുജനങ്ങൾ അടക്കമുള്ള സന്ദർശകർക്ക് പ്രവേശ നം. കോവിഡ് 19 ൻ്റെ വ്യാപനം തടയുന്ന തുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് പ്രി ൻസിപ്പൽ സെക്രട്ടറി നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് താലൂക്കോഫീസി ൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്.
ഓഫിസിൻ്റെ ഒരു കവാടത്തിലൂടെ മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ജീ വനക്കാരടക്കമുളളവരുടെ കൈകൾ  സാനിറ്റൈസ ർ ഉപയോഗിച്ച് വൃത്തിയാക്കി എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഉള്ളിലേക്ക് കടത്തിവിടുന്നത്. നിരീക്ഷണത്തിനായി ഓഫീ സ്  കവാടത്തിൽ തന്നെ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.നേരിട്ടെത്തിക്കണം എന്ന് നി ർബന്ധമില്ലാത്ത അപേക്ഷകൾ  ഓൺലൈനായി നൽകണമെന്ന നിർദേശം നേരത്തെ തന്നെ പൊതുജനങ്ങൾക്ക് നൽകിയിരുന്നു. മറ്റ് അത്യാവശ്യം വേണ്ട അപേക്ഷകളും,  അനുബ ന്ധ രേഖകളും ഓഫീസ് കവാടത്തിൽ തന്നെ ജീവനക്കാർ സ്വീകരിച്ച് അതത് സെക്ഷന് കൈ മാറുകയാണ് ഇപ്പോൾ ചെയ്യുന്നത്.
പൊതുവെ വിവിധ ആവശ്യങ്ങൾക്കായി താലൂക്കോഫീസിലും സിവിൽ സ്റ്റേഷനിലും എ ത്തുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി വരും ദിവസങ്ങളിൽ സർക്കാർ ഓഫീസുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉ ണ്ടായേക്കും .