ചിറക്കടവ്∙ ഒളിഞ്ഞുനോട്ടക്കരെക്കൊണ്ടു മടുത്തിരിക്കുകയാണ് മൂങ്ങത്ര കവലക്കാർ. പകലത്തെ പണിയെല്ലാം ഒന്നൊതുക്കി രാത്രിയാകുമ്പോൾ കുളിച്ചേക്കാമെന്നു കരുതാൻ ഇവിടെയുള്ള വീട്ടമ്മമാർക്കാവുന്നില്ല. വെന്റിലേറ്ററിന്റെ ഇടയിലൂടെ കൈകളും കണ്ണു കളും കണ്ടതോടെ മേഖലയിലെ സ്ത്രീകളെല്ലാം ഭീതിയിലാണ്. മൂന്നാം മൈൽ മൂങ്ങത്രക്ക വല ഭാഗത്ത് ഒരാഴ്ചയായി ഒളിഞ്ഞുനോട്ടക്കാരുടെ ശല്യം തുടങ്ങിയിട്ട്.

രാത്രിയാകുന്നതോടെ വീടുകളിലെ സ്ത്രീകൾക്കു കുളിമുറിയിലേക്കു പോകാൻ പേടിയാ ണ്. ഇതിനിടയിൽ ഒളിഞ്ഞുനോട്ടക്കാർ മൊബൈലുമായാണ് എത്തുന്നതെന്നുള്ള കിംവദ ന്തികൾ പരന്നതോടെ സ്ത്രീകളുടെ പേടി ഇരട്ടിച്ചിരിക്കുകയാണ്.

വീടിനോട് ചേർന്നുള്ള കുളിമുറികളുടെ വെന്റിലേറ്ററുകൾ ‘ഒളിക്കാരെ’ പേടിച്ച് അടച്ചു കെട്ടുകയാണ്. കഴിഞ്ഞ ദിവസം കുളിമുറിയിൽ കയറിയ വീട്ടമ്മ വെന്റിലേറ്റർ മറച്ചാ ണ് തുണികൾ അയയിൽ ഇട്ടിരുന്നത്. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ തുണികൾ വശത്തേക്കു മാറിയത് കണ്ടു. വീണ്ടും പഴയപോലെ ഇട്ടശേഷം കുളിക്കുന്നതുപോലെ വെള്ളം കപ്പിലെടുത്ത് താഴേക്ക് ഒഴിച്ചപ്പോൾ പുറത്തു നിന്നു തുണികൾ വശത്തേക്കു കൈകൊണ്ടു നീക്കുന്നത് കണ്ടു. വീട്ടമ്മ നിലവിളിച്ചതോടെ ആൾ ഓടിമറഞ്ഞു.

ജോലി കഴിഞ്ഞ് വീട്ടിലെത്തി കുളിക്കാൻ കയറിയ വീട്ടമ്മ വെന്റിലേറ്ററിലൂടെ മദ്യം ഉപയോഗിച്ചതിന്റെ രൂക്ഷഗന്ധം കുളിമുറിക്കുള്ളിലേക്കു വന്നതോടെ ബഹളം വച്ചിരു ന്നു. മേഖലയിലെ ഒട്ടുമിക്ക വീടുകളിലും രാത്രിയാകുന്നതോടെ സ്ഥിതിയിതാണ്. എട്ടു മണിക്കുശേഷമാണ് ഒളിഞ്ഞുനോട്ടക്കാർ പരിപാടി തുടങ്ങുന്നത്. ചില വീടുകളിൽ നിന്നു കോഴികൾ മോഷണം പോകുന്നതായും പ്രദേശവാസികൾ പരാതി പറയുന്നുണ്ട്.

കഴിഞ്ഞ വർഷം സമാന സംഭവം ഉണ്ടായിരുന്നു. പൊലീസിൽ പരാതി നൽകി അവർ അന്വേഷണം നടത്തിയതോടെ ഒളിഞ്ഞുനോട്ടക്കർ സ്ഥലം വിട്ടിരുന്നു. ഏതായാലും ഇത്തവണയും പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.