2022-23 വർഷത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോട്ട യം ജില്ലയിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള വിവാഹപൂർവ്വ കൗൺസിലിംഗ് കോ ഴ്സ് ‘Pathway -Social life wellness programme’ നടത്താൻ താല്പര്യമുള്ള സർക്കാർ /എയ്ഡഡ്, അഫ്ലിയേറ്റഡ് കോളേജുകൾ /അംഗീകാരമുള്ള സംഘടനകൾ /മഹല്ല്, ജമാഅത്തുകൾ /ചർച്ച്, ക്ലബ്ബുകൾ എന്നിവയിൽ നിന്നും അപേക്ഷ ക്ഷണിച്ചു..
അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ  നവംബർ 25 നകം പ്രിൻസിപ്പൽ, ന്യൂനപക്ഷ യുവജ ന പരിശീലന കേന്ദ്രം, നൈനാർ പള്ളി ബിൽഡിംഗ്‌, കാഞ്ഞിരപ്പള്ളി പി ഒ, കോട്ടയം ജില്ലാ -686507 എന്ന വിലാസത്തിലോ, നേരിട്ടോ സമർപ്പിക്കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലോ, ഓഫീസിൽ നിന്ന് നേരിട്ടോ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 9447049521, 6282156798, 04828-202069 എന്നീ നമ്പറുകളിൽ ബന്ധപെടണം.