കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കോരുത്തോട് മൂഴിക്കല്‍ പാലത്തിന്റെ കൈവരികള്‍, പുനര്‍ നിര്‍മിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പെരുവന്താനം കോരുത്തോട് പ ഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരികള്‍ ഉടന്‍ നിര്‍മിക്കണ മെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇടുക്കി ജില്ലയെയും കോട്ടയം ജില്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് അഴുതയാറിന് കുറുടെയുള്ള കോരുത്തോട് മൂഴിക്കല്‍ പാലം. കൈവരികള്‍ തകര്‍ന്നത്മൂലം ഇതുവഴി യുള്ള സഞ്ചാരം ഏറെ അപകടം നിറഞ്ഞതാണ്. പ്രളയ സമയത്ത് പാലത്തില്‍ അപകട ത്തില്‍ പെട്ട് യുവാവ് മരണപ്പെട്ടിരുന്നു. ഇനിയും മഴ ശക്തിപ്രാപിച്ചാല്‍ അപകട സാധ്യ തയും വര്‍ധിക്കും. മൂഴിക്കല്‍, മുക്കുഴി, കുറ്റിക്കയം തുടങ്ങിയ മേഖലയിലുള്ളവര്‍ വാ ണിജ്യ , വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കെല്ലാം ആശ്രയിക്കുനന്നതും ഈ പാലത്തയാണ്.
ശബരിമല സീസണില്‍ അയ്യപ്പ ഭക്തര്‍ പരമ്പരാഗത കാനനപാത വഴി കടന്നു പോകുന്ന തും ഈ പാലത്തിലൂടെയുയാണ്. പെരുവന്താനം പഞ്ചായത്തിലെ  ആദിവാസി ജനവി ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം ജില്ലയിലെ ആശുപത്രികളിലേക്കും മറ്റും പോ കാന്‍ ഉപയോഗപ്പെടുത്തുന്നതും  കോരുത്തോട് മൂഴിക്കല്‍ പാലം ആണ്.  എംഎല്‍എ എംപി ഉല്‍പ്പെടെയുള്ളവര്‍ പ്രളയ ശേഷം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നുവെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. എത്രയും വേഗം പാലത്തിന്റൈ കൈവരിക്ള്‍ പുനര്‍നിര്മി ച്ച്ില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക എന്ന് പ്രദേശ വാസികള്‍ പറ യുന്നു.