Home പഞ്ചായത്ത് പൊതു ശ്മശാനത്തിനും കുടിവെള്ള ടാങ്കിനും സമീപo മാലിന്യ കൂമ്പാരം

പൊതു ശ്മശാനത്തിനും കുടിവെള്ള ടാങ്കിനും സമീപo മാലിന്യ കൂമ്പാരം

0
575

പാറത്തോട് ഒരുമ നഗറിൽ ജനവാസ കേന്ദ്രത്തിലാണ് ഹോട്ടൽ മാലീന്യങ്ങളും, കോ ഴിക്കടയിലെയും, മീൻ, പച്ചക്കറി കടകളിലെയും ചീഞ്ഞുനാറുന്ന മാലിന്യങ്ങൾ നി ക്ഷേപിച്ചത്. കുടിവെള്ള പദ്ധതിയുടെ ടാങ്കിനോട് ചേർന്ന് മലീന്യ നിക്ഷേപം നടത്തി യതിനാൽ കാക്കകൾ വിസർജ്യങ്ങൾ കുടിവെള്ള ടാങ്കിൽ കൊത്തി വലിച്ചിടുന്നതു മൂലം നാട്ടുകാരുടെ കുടിവെള്ളവും മുട്ടിയിരിക്കയാണ്.മാലിന്യ നിക്ഷേപം മൂലം പൊ തുശ്മശാനത്തിന് സമീപം അനേകം പട്ടികൾ തമ്പടിച്ചിരിക്കയാണ്. ഇത് മൂലം പേപ്പട്ടി ഭീതിയിലായിരുന്ന നാട്ടുകാർ ഏറെ ഭീതിയിലാണ്. കാട്ടുപന്നി ശല്യവും ഇതു മൂലം രൂ ക്ഷമായി. വീടുകളിൽ നിന്നും കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കുപ്പികളും, പ്ലാസ്റ്റി ക്  ബാഗുകളും മറ്റും തരം തിരിച്ച് സൂക്ഷിക്കുന്നതിനായുള്ള ഷെഡ്ഡിൻ്റെ മറവിലാണ് മറ്റ് വിസർജ വസ്തുക്കൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. ഇതി നെതിരെ കുടിവെള്ള പദ്ധതിയുടെ പ്രസിഡൻ്റ് രാജു ജോസഫിൻ്റെ നേതൃത്വത്തിൽ നാ ട്ടുകാർ സംഘടിച്ചിരിക്കയാണ്. കൊറോണ ഭീതിയിൽ കഴിയുന്ന പ്രദേശവാസികൾ ക്ക് മാലിന്യ നിക്ഷേപം കൂടിയായപ്പോൾ പകർച്ചവ്യാധി ഭീതികൂടിയായി.