ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ രണ്ടുജീവനക്കാർ കോവിഡ് പോസിറ്റീവായതോ ടെ ഇനിയുള്ള ഉത്സവം ചടങ്ങുമാത്രമായി നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബുധനാഴ്ചയാണ് രണ്ടുജീവനക്കാർ കോവിഡ് ബാധിതരായി സ്ഥിരീകരിച്ചത്. ഇവരോട് സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ഉത്സവ ത്തിന് ഭക്തരെ പ്രവേശിപ്പിച്ചില്ല. വ്യാഴാഴ്ച പള്ളിവേട്ട ഉത്സവം, വെള്ളിയാഴ്ച ആറാട്ടു ത്സവം എന്നിവക്കും ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്രച്ചടങ്ങുകൾ മാത്രമേ ഉത്സ വത്തിന് ഉണ്ടാവുകയുള്ളൂ.