കാഞ്ഞിരപ്പള്ളി: മാര്‍ത്തോമ്മാ നസ്രാണികളുടെ ചൈതന്യം തുളുമ്പുന്ന നാടന്‍ പാട്ടി ന്റെ ഈണവും ദനഹായുടെ ദെവശാസ്ത്രവും കോര്‍ത്തിണക്കി അര്‍ത്ഥവത്തായ വ രികളിലൂടെ രചിക്കപ്പെട്ട ദനഹാതിരുനാളിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന മനോഹര ഗാനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രകാശനം ചെയ്തു.

‘ഓര്‍മ്മയിലെ ദനഹാ’ എന്ന പേരില്‍ നസ്രാണി മാര്‍ഗ്ഗം കൂട്ടായ്മയും, കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസപരിശീലന കേന്ദ്രവും സംയുക്തമായി ഒരുക്കിയ ഈ ഗാനം ദനഹാ തിരുനാളിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. പെരിയാർ വള്ളക്കടവ് വികാരിയായ
ഫാ. റോബിന്‍ തെക്കേല്‍ രചിച്ച ഈ ഗാനത്തിന് ഈണം നല്‍കിയത് ശ്രീ. ജോബ് കുരുവിളയാണ്. ജനുവരി 5ന് വൈകുന്നേരം ചങ്ങനാശ്ശേരി അതിരൂപതയുടെ മാക് ടി.വി.യിലൂടെ റിലീസ് ചെയ്ത ഈ ഗാനത്തില്‍ പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി രൂപതകളിലെ ഗായകര്‍ പങ്കുചേര്‍ന്നു. ‘എന്‍പയ്യാ’-ദൈവം പ്രകാശമാകുന്നു എന്ന മനോഹരമായ ഈരടികള്‍ കാഞ്ഞിരപ്പള്ളി അമലയുടെ ഡിജിറ്റര്‍ ഡൊമെയ്‌നില്‍ റെക്കോര്‍ഡ് ചെയ്തു.

ഓര്‍മ്മയിലെ ദനഹായുടെ ആഘോഷങ്ങള്‍ക്ക് മാര്‍ ജോസ് പുളിക്കല്‍ സന്ദേശനം നല്‍കി. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍,  സുവാറ ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ഉല്ലാസ് ചക്കുoമൂട്ടിൽ, നസ്രാണി മാര്‍ഗ്ഗം അംഗങ്ങളായ ഫാ. റോബിന്‍ തെക്കേല്‍, എബി കാളാന്തറ, ഡോ.ക്രിസ്റ്റി മരിയ, ജോബ് കുരുവിള എന്നിവര്‍ പങ്കുചേര്‍ന്നു. ദനഹാഗീതം സിഡിയുടെ ഔപചാരികമായ പ്രകാശനം ജോബ് കുരുവിളയ്ക്കും, ജോയ് ജോസഫിനും നല്‍കി മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിച്ചു. നസ്രാണിമാര്‍ഗ്ഗം  കൂട്ടായ്മയുടെ ഹിംസ് ഓഫ് നസ്രാണി എന്ന പ്രൊജക്ടിനെ മാര്‍ പുളിക്കല്‍ പ്രശംസിക്കുകയും തുടര്‍ പദ്ധതികള്‍ക്ക് ആശംസ അറിയിക്കുകയും ചെയ്തു.