പൊൻകുന്നം: ശബരിമലയിലെ നിലവിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യ പ്പെട്ട് പൊൻകുന്നത്ത് എൻ.എസ്.എസ്.യൂണിയന്റെ നേതൃത്വത്തിൽ 14-ന് രാവിലെ 11-ന് ആയിരങ്ങൾ പങ്കെടുക്കുന്ന നാമജപഘോഷയാത്ര നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്രങ്ങളുടെയും ഭക്തരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ദൈവമനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ദേവസ്വംബോർഡ് സ്വയംഭരണാവ കാശമുള്ള ബോഡിയാണെന്നും ഭക്തരുടെയും ക്ഷേത്രങ്ങളുടെയും പരിപാലനത്തിന് നിൽക്കേണ്ടവർ കോടതി വിധിക്കെതിരെ ഒരു നീക്കവും നടത്താത്തത് വഞ്ചനയാണെ ന്നും എൻ.എസ്.എസ്.നായകസഭാംഗവും പൊൻകുന്നം യൂണിയൻ പ്രസിഡന്റുമായ എം.എസ്.മോഹൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എൻ.എസ്.എസ്.പൊൻകുന്നം യൂണിയൻ നേതൃത്വം നൽകുന്ന നാമജപയാത്രയിൽ വി വിധ ഹൈന്ദവസംഘടനകളും സഹകരിക്കും. ആയിരക്കണക്കിന് ഭക്തർ സമുദായഭേ ദമെന്യേ ആചാരസംരക്ഷണത്തിന് നാമജപയാത്രയിൽ അണിനിരക്കും.രാവിലെ 11-ന് പുതിയകാവ് ദേവിക്ഷേത്രത്തിൽ നിന്ന് തുടങ്ങും.ടൗൺ ചുറ്റി ക്ഷേത്രാങ്കണത്തിൽ സമാ പിക്കും.പത്രസമ്മേളനത്തിൽ യൂണിയൻ വൈസ്പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നാ യർ,സെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ,എൻ.എസ്.എസ്.ഇൻസ്‌പെക്ടർ ജയറാം,പു തിയകാവ് ദേവസ്വം പ്രസിഡന്റ് ആർ.സുകുമാരൻ നായർ,ദേവസ്വം സെക്രട്ടറി കെ. ആർ.രവീന്ദ്രനാഥ്,എം.എസ്.വിശ്വനാഥപിള്ള,കെ.പി.മുകുന്ദൻ,പി.വി.രാധാകൃഷ്ണ ൻ നായർ, പി.കെ.രവീന്ദ്രൻ നായർ, പി.ആർ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.