മുണ്ടക്കയം: മലയോര മേഖലയിലെ സാമൂഹീക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ തനതായ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവായ എം.കോം നജീബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഇന്‍ഡ്യന്‍ നാഷ്ണല്‍ ലീഗ് (ഐ.എന്‍.എല്‍) സംസ്ഥാന കമ്മറ്റിയംഗം എന്ന പദവി.

സ്വതന്ത്ര സമര സേനാനിയും അഭിഭാഷകനുമായ എം.കോം ഇബ്രാഹി മിന്റെയും വി.പി ഖദീജയുടെയും പത്ത് മക്കളില്‍ ഒന്‍പതിനായിട്ടാണ് ജനനം. സി.പി.എം ലൂടെ 25ാമത്തെ വയസ്സിലാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം ഇന്‍ഡ്യന്‍ നാഷ്ണല്‍ ലീഗി ലേക്ക് മാറുകയും. സാധാ പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം പിന്നീട് ഐ.എന്‍.എല്ലിന്റെ വര്‍ക്കിങ് കൗണ്‍സില്‍ പ്രവര്‍ ത്തനത്തിന്റെ അംഗീകരമായി ഐ.എന്‍.എല്ലിന്റെ സംസ്ഥാന സെക്രട്ട റിയേറ്റ് അംഗമായിട്ടാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹീക-സാംസ്‌കാരിക-വിദ്യാ ഭ്യാസ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നിര്‍ദ്ദന രായ പെണ്‍കുട്ടികളെ സ്വന്തം ചിലവില്‍ വിവാഹം കഴിച്ചയപ്പിച്ചതി നൊപ്പം ഹൃദയ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുമായി നിരവധി പാവപ്പെട്ട രോഗികള്‍ക്ക് കൈത്താങ്ങാ യിട്ടുണ്ട്. ഇതോടൊപ്പം അനാഥലയങ്ങള്‍ക്കും രോഗികള്‍ക്കും സഹായ ങ്ങള്‍ നല്കിവരുന്നു. മേഖലയില്‍ മരണപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ വിധ സഹായങ്ങള്‍ക്കും മുന്‍നിരയിലുണ്ടായിരുന്നു ഇദ്ദേഹം.

കൂട്ടിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ഐ.എം എന്ന ട്രസ്റ്റിന്‍രെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. ഇതൊടൊപ്പം മികച്ചൊരു കര്‍ഷകനും കൂടിയാണ് ഇദ്ദേഹം ജമാ അത്ത് കൗണ്‍സില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രകൃതി ക്ഷോഭത്തില്‍ തര്‍ന്നടിഞ്ഞ കുട്ടനാട് പ്രദേശത്ത് സഹായമെത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.