ദേശീയ പതാകയെ അവഹേളിച്ച് കേരളബാങ്ക് കാഞ്ഞിരപ്പള്ളി ശാഖ.കുരിശിങ്കലിലു ള്ള മെയിൻ ശാഖയുടെ  മുൻപിൽ കെട്ടിയിരുന്ന പതാക രാത്രി 8 മണിക്ക് ശേഷവും അഴിച്ച് മാറ്റിയില്ല. രണ്ടാം നിലയോട് ചേർന്ന് കെട്ടിയിരുന്ന പതാകയാണ് രാത്രിയായി ട്ടും അഴിച്ച് മാറ്റാൻ മറന്നത്.നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലിസുദ്യോഗസ്ഥ രെത്തിയെങ്കിലും ബോർഡിൽ നമ്പരില്ലാതിരുന്നതിനാൽ ബാങ്ക് അധികൃതരെ ബന്ധ പ്പെടാൻ കഴിഞ്ഞില്ല.

തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജീവനക്കാരൻ്റെ പക്കലും ഷട്ടറിൻ്റെ താ ക്കോ ൽ ഇല്ലായിരുന്നു. ഏറെ വൈകിയാണ് പിന്നീട് പതാക അഴിച്ചത്. ദേശീയ പതാ ക കെട്ടിയിരുന്ന തൂൺ ചരിഞ്ഞ് വീഴാറായ നിലയിലയിരുന്നു. തൂണിലാകട്ടെ കേബി ളു കളും മറ്റും കെട്ടി തൂക്കിയ അവസ്ഥയിലും. ദേശീയ പതാകക്ക് ബഹുമാനവും ആദ രവും ലഭിക്കുന്ന തരത്തിൽ വേണം പതാക സ്ഥാപിക്കേണ്ടത് എന്നിരിക്കേയാണ് തിക ചും അവഹേളിക്കുന്ന നിലയിൽ ദേശീയ പതാക സ്ഥാപിച്ചത് ഇതിനിടെ ദേശീയ പതാ ക കെട്ടിയത് തന്നെ അവഹേളിക്കുന്ന രീതിയിലായിരുന്നുവെന്നും പരാതി ഉണ്ട്.