കാഞ്ഞിരപ്പള്ളി: രൂപത സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് എസ്എംവൈഎംന്റെ ആ ഭിമുഖ്യത്തില്‍ 2019 ജൂണ്‍ 2-ാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 6 മണി വ രെ നസ്രാണി യുവശക്തി മഹാറാലിയും സംഗമവും നടത്തപ്പെടുന്നു. സഭാവിരുദ്ധ ബാ ഹ്യശക്തികള്‍ക്കെതിരെയും, നവോത്ഥാന ഭാരതത്തിന് ക്രൈസ്തവര്‍ നല്‍കിയ സംഭാവ നകളെ കുറിച്ചും സന്ദേശങ്ങള്‍ നല്‍കി നടത്തപ്പെട്ട നസ്രാണി യുവശക്തി അഗ്നി പ്രയാണ ങ്ങളുടെ എരുമേലി മേഖലയിലെ സമാപനമായിട്ടാണ് നസ്രാണി യുവശക്തി മാഹാറാലി എരുമേലിയില്‍ നടത്തപ്പെടുക. എരുമേലി ചെമ്പകത്തുങ്കല്‍ ഓഡിറ്റോറിയത്തില്‍ നിന്ന് 1.30 ന് ആരംഭിക്കുന്ന റാലി കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ജോര്‍ജ്ജ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്ത് ഫ്‌ളാഗ് ഓഫ് ചെയ്യും.

എസ്എംവൈഎം രൂപത പ്രസിഡന്റ് ശ്രീ. ജോമോന്‍ പൊടിപാറ ക്യാപ്റ്റനായ റാലി യില്‍ രൂപത, ഫൊറോന ഭരണസമിതി അംഗങ്ങള്‍ മുന്‍നിരയില്‍ അണിചേരും. എരുമേ ലി, റാന്നി, പത്തനംതിട്ട എന്നീ മൂന്നു ഫൊറോനകളിലെ വിവിധ ഇടവകകളില്‍നിന്നുള്ള യുവജനങ്ങള്‍ റാലിയില്‍ അണിചേരും. എരുമേലി ടൗണ്‍വഴി മുന്നോട്ടുനീങ്ങുന്ന മഹാ റാലി അസംപ്ഷന്‍ ഫൊറോന ദൈവാലയത്തിലെ ശബരി ഓഡിറ്റോറിയത്തില്‍ സമാപി ക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അസംപ്ഷന്‍ ഫൊറോന ശബരി ഓഡിറ്റോറിയത്തില്‍ നട ക്കുന്ന സംഗമം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. യുവജനങ്ങള്‍ സഭയുടെ വിശ്വാസ പ്രഘോഷകര്‍, സംരക്ഷകര്‍ എന്ന വിഷയ ത്തെക്കുറിച്ച് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍. ജോസഫ് പാം പ്ലാനി നയിക്കുന്ന ക്ലാസ്സ് സംഗമത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും.

കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കും. എസ്എംവൈഎം പ്രസിഡന്റ് ശ്രീ. ജോമോന്‍ പൊടിപാറ അദ്ധ്യക്ഷനായ യോഗത്തില്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ശ്രീ. സിറിയക് ചാഴികാടന്‍ ആശംസകള്‍ അര്‍പ്പി ക്കും, രൂപത ഡെപ്യൂട്ടി പ്രസിഡന്റ് കുമാരി ജിജി മാത്യു കൃതജ്ഞത സമര്‍പ്പിക്കും. വി വിധ വേദികളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ജീസസ് യൂത്ത് ട്രിവാന്‍ഡ്രം മ്യൂസിക് മിനിസ്ട്രി യുടെ സംഗീതവിരുന്ന് പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. ഇന്ത്യന്‍ സൈനിക ര്‍ക്കിടിയില്‍ സേവനമനുഷ്ഠിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കത്തോലിക്കാ വൈദികന്‍ ഫാ. ജിസ് കിഴക്കേല്‍, ഈ വര്‍ഷം വ്രതവാഗ്ദാനം നടത്തിയ നവസന്യാസിനികള്‍, രൂപതാ എസ്എംവൈഎം റിസോഴ്‌സ് ടീം എന്നിവരെ സംഗമത്തില്‍ ആദരിക്കും.

മഹാറാലിക്ക് മുന്നോടിയായി പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പാ ആശീര്‍വദിച്ചു നല്കി യ ശ്ലീവായും രാമപുരം പാറേമാക്കല്‍ തോമാ കത്തനാരുടെ കബറിടത്തില്‍നിന്നും തെളി ച്ച ദീപശിഖയുമായി ആരംഭിച്ച അഗ്നിപ്രയാണ വിളംബര ജാഥ മാര്‍ച്ച് 4-ാം തീയതി അ ണക്കര ഫൊറോനയിലാരംഭിച്ച് അണക്കര, കട്ടപ്പന, മുണ്ടിയെരുമ, ഉപ്പുതറ, കുമളി ഫൊ റോനകള്‍ പിന്നിട്ട് ഏപ്രില്‍ 27 ന് കട്ടപ്പനയില്‍ മൂവായിരത്തോളം യുവജനങ്ങളെ അണി നിരത്തിയ റാലി സംഘടിപ്പിച്ചിരുന്നു. ഏപ്രില്‍ 28 ന് മുണ്ടക്കയം ഫൊറോനയിലാരംഭിച്ച കാഞ്ഞിരപ്പള്ളി മേഖല അഗ്നിപ്രയാണം പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, ഫൊറോനകളി ലെ വിവിധ ഇടവകകളിലൂടെ കടന്നുപോയി മെയ് 12 ന് കാഞ്ഞിരപ്പള്ളിയില്‍ മൂവായി രത്തോളം യുവജനങ്ങളെ അണിനിരത്തി നസ്രാണി യുവശക്തി മഹാറാലി നടത്തിയിരു ന്നു. ഇതിനുശേഷം റാന്നി, പത്തനംതിട്ട ഫൊറോനകളില്‍ മെയ് 19 നും, എരുമേലി ഫൊ റോനയില്‍ മെയ് 25 നും അഗ്നിപ്രയാണം നടത്തിയതിനുശേഷമാണ് ജൂണ്‍ 2 ന് എരുമേലി യില്‍ മഹാറാലിക്കും സംഗമത്തിനുമായി ഒത്തുചേരുന്നത്. പത്ര സമ്മേളനത്തിന് രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ഡെപ്യൂട്ടി പ്രസിഡന്റ് ജിജി മാത്യു വെള്ളാപ്പള്ളിയില്‍, എരുമേലി ഫൊറോന പ്രസിഡന്റ് ഷെബിന്‍ പൂവത്തു ങ്കല്‍, റാന്നി പത്തനംതിട്ട ഫൊറോന പ്രസിഡന്റ് ആല്‍ബിന്‍ തടത്തേല്‍, മെല്‍ബിന്‍ സ്രാ ക്കാട്ട്, തെരേസ് അടിച്ചിലാംമാക്കല്‍, സുബിന്‍ കിഴുകണ്ടയില്‍ എന്നിവര്‍ പങ്കെടുത്തു.