എരുമേലി മഹൽ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവ ൽക്കരണ ക്ലാസ് നടന്നു. പൊതു സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന ലഹരിഉപയോ ഗത്തിനെതിരെ സംസ്ഥാന പോലീസ് വകുപ്പിന്റെ നിർദ്ദേശനുസരണം ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധ  ക്ലാസ്സ്‌ നടത്തിയത്. ജമാ അത്  പ്രസിഡന്റ്‌ പി.എ ഇർഷാദ് പഴയ താവളം ആധ്യക്ഷനായി.
യോഗം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓമനക്കുട്ടൻ ഉൽഘാടനം ചെയ്തു. എരുമേലി നൈനാർ പള്ളി ചീഫ് ഇമാം ഹാമിദ് ഖാൻ ബാഖവി ആമുഖ പ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി കരീം ചക്കാലയ്ക്കൽ ,ജോയിന്റ് സെക്രട്ടറി നിസാർ പ്ലാമൂട്ടി ൽ, ഫൈസൽ മാവുങ്കൽ പുരയിടം, ഷിഹാബ് പുതുപ്പറമ്പിൽ, അജുമൽ അഷറഫ് വിലങ്ങുപാറ ,ജമാഅത്ത് ട്രഷറർ സി. യു അബ്‌ദുൽ കരീം എന്നിവർ സംസാരിച്ചു.
സ്ഥലം മാറി പോകുന്ന എരുമേലി സബ് ഇൻസ്‌പെക്ടർ  അനീഷിന് ജമാഅത്ത് വകയാ യി യാത്ര അയപ്പ് നൽകി പ്രസിഡന്റ്‌ പി.എ ഇർഷാദ് പൊന്നാട അണിയിച്ചു.