പ്രകൃതി ഒരുക്കിയ ദൃശ്യഭംഗികൊണ്ട് മനോഹരമാണ് കാഞ്ഞിരപ്പള്ളി മേലരുവി. മഴ ക്കാലമായതോടെ മേലരുവിയിലെ വെള്ളച്ചാട്ടത്തിനും വശ്യമായ സൗന്ദര്യം കൈവ ന്നിരിക്കുന്നു. മേലരുവിയുടെ ടൂറിസം സാധ്യത മുന്നിൽ കണ്ട് ഹോം സ്റ്റേ അടക്കം ഇവിടെ തുടങ്ങിക്കഴിഞ്ഞു.
ഇത്ര മനോഹരമായ വെള്ളച്ചാട്ടം, അതും ദേശീയ പാതയിൽ നിന്നും അരകിലോമീറ്റർ മാത്രം ദൂരത്തിൽ. കാഞ്ഞിരപ്പള്ളി മേലരുവി നയന മനോഹര കാഴ്ചയൊരുക്കി സഞ്ചാ രികളെ വരവേല്‌ക്കുകയാണ്. മഴക്കാലമായതോടെ മേലരുവിലെ വെള്ളച്ചാട്ടത്തിന് വ ശ്യമായ സൗന്ദര്യമാണ് കൈവന്നിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കു ന്ന വെള്ളം പാറക്കെട്ടുകളിൽ തട്ടി ചിന്നി ചിതറി താഴേയ്ക്ക് പതിക്കുന്ന കാഴ്ച അത്ര മേൽ മനോഹരമാണ്.
മറ്റ് അരുവികളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണ് എന്നതാണ് മേലരുവിയു ടെ പ്രത്യേകത. തൊട്ടടുത്ത് നിന്ന് വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാകും എ ന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രാദേശിക ടൂറിസത്തിൻ്റെ സാധ്യതകൾ ഉപയോഗ പ്പെടുത്തി വികസനത്തിൻ്റെ കുതിപ്പിന് ഒരുങ്ങുകയാണ് ഇeപ്പാൾ മേലരുവി.കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഇടം കൂടിയാക്കി മാറ്റുകയാണ് ഗ്രാമപഞ്ചാ യത്തംഗം മജ്ഞു മാത്യുവിൻ്റെ നേതൃത്വത്തിൽ. ത്രിതല പഞ്ചായത്തുകളുടെ കൂടാതെ പ്രകൃതി സ്നേഹികളുടെ കൂടി പിന്തുണയോടെ മേലരുവി ടൂറിസം പദ്ധതി നടപ്പിലാ ക്കാനാണ് നീക്കം നടത്തുന്നത്. മേലരുവി ടൂറിസം പദ്ധതിയുടെ പ്രാധാന്യം കണ്ടറി ഞ്ഞ് ഹോം സ്റ്റേ അടക്കം ഇവിടെ തുടങ്ങി കഴിഞ്ഞു.
കാഞ്ഞിരപ്പള്ളി സ്വദേശിയും പ്രകൃതി സ്നേഹിയും പ്രവാസിയും കൂടിയായ കാഞ്ഞി രത്തിങ്കൽ   ജോസഫ് മാത്യു ആണ് സഞ്ചാരികൾക്കായി ആദംസ് എയ്ൽ എന്ന ഹോം സ്റ്റേ  ആരംഭിച്ചിരിക്കുന്നത് . രണ്ടു കുടുംബങ്ങൾക്ക് കുറഞ്ഞ ചെലവിൽ താമസിച്ച്
വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ഹോം സ്റ്റേയാണ് മേലരുവി യു ടെ തീരത്ത് പണികഴിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ പ്രാദേശിക ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മേലരുവിയെ മാറ്റുമെന്ന് ആദംസ് എയ്ൽ നാടിന് സമർപ്പിച്ചു കൊണ്ട് ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പറഞ്ഞു.
വോക്ക് വേ, പെഡൽ ബോട്ടിംഗ് എന്നിവ കൂടാതെ കുട്ടികൾക്കായുള്ള പാർക്ക് അട ക്കം സജ്ജമാക്കി മേലരുവിയെ ആകർഷണീയമാക്കി മാറ്റുവാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ മിനി പാർക്കും നിർമ്മിക്കാനും നീക്കമുണ്ട്. യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം മഞ്ജു മാത്യു അധ്യക്ഷത വഹിച്ചു.ആദംസ്  എ യ്ൽ ഉടമ ജോസഫ് മാത്യു കാഞ്ഞിരത്തിങ്കൽ,ജില്ലാ പഞ്ചായത്തംഗം ജെസി ഷാജ ൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി,ത്രിശൂർ കോർപ്പറേഷൻ കൗൺസിലർ നിമ്മി റപ്പായി, പഞ്ചായത്തംഗങ്ങളായ ആൻറണി മാർട്ടിൻ, റിജോ വാളാന്തറ, ബേബി വട്ടയ്ക്കാട്ട് എന്നിവർ പങ്കെടുത്തു.