കാഞ്ഞിരപ്പള്ളി: അമിതവേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടോറസ് ലോറി കാറിൽ ഇടിച്ചു. കാറിന്റെ ഒരുവശത്തെ വാതിലുകൾ തകർത്താണ് ലോറി നിന്നത്. കെ.കെ.റോഡിൽ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ കവലയിൽ തിങ്കളാഴ്ച രാവി ലെ 11.30-നായിരുന്നു അപകടം. ഇളങ്ങുളം കല്ലൂരാത്ത് രതീഷ് ചന്ദ്രന്റെ കാറിലാണ് ലോഡുമായി വന്ന ലോറി ഇടിച്ചത്.

രതീഷ്, ഭാര്യയും മകളുമായി കാഞ്ഞിരപ്പള്ളിയിൽ ആശുപത്രിയിൽ പോയി മടങ്ങു ന്നതിനിടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.