പെൺസുഹൃത്തിന്റെ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിൽ വിളിച്ച് പറ ഞ്ഞു കുടുക്കാൻ ശ്രമിച്ച യുവാവ് കട്ടപ്പനയിൽ പിടിയിൽ.ഉപ്പുതറ കണ്ണമ്പടി പണ ത്തോട്ടത്തിൽ ജയൻ (38) ആണ് അറസ്റ്റിലായത്.ലോഡ്ജിൽ മുറിയെടുത്ത ശേഷം ഇയാ ൾ യുവതിയുടെ പേഴ്സിൽ 300 മില്ലിഗ്രാം എം ഡി എ ഒളിപ്പിച്ച് എക്സൈസിൽ വിവരം വിളിച്ച് പറഞ്ഞ് കുടുക്കാനാണ് പദ്ധതിയിട്ടത്.
മേരികുളം സ്വദേശിയായ പെൺസുഹൃത്തുമായി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് ജയൻ കട്ടപ്പനയിലെത്തി ലോഡ്ജിൽ മുറിയെടുത്തത്. ജയന്റെ വീട്ടിലേയ്ക്ക് പോകാമെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് കട്ടപ്പനയിലെത്തിച്ചത്.തുടർന്ന് തിങ്കളാഴ്ച്ച രാവിലെ യു വതി ശുചി മുറിയിൽ കയറിയ തക്കംനോക്കി സ്ത്രീയുടെ പേഴ്സിൽ മയക്ക് മരുന്ന് ഒളി പ്പിച്ച് ഇയാൾ മുങ്ങുകയായിരുന്നു.പേഴ്സിലിരുന്ന രണ്ടായിരം രൂപയും ജയൻ കൈക്കലാ ക്കി. പിന്നീട് 10.20 ഓടെയാണ് കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസിലെ ലാൻഡ് ഫോ ണിൽ വിളിച്ച് സംഗീത ജംഗ്ഷനിലെ ലോഡ്ജിൽ താമസിക്കുന്ന യുവതിയുടെ പേഴ്സിൽ മയക്ക്മരുന്നുണ്ടെന്ന് വിളിച്ചു പറയുകയായിരുന്നു.ഉടനെ എക്സൈസ് സംഘം ലോഡ്ജി ലെത്തി പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തുകയും ചെയ്തു.യുവതിയെ കൂടുത ൽ ചോദ്യം ചെയ്തപ്പോഴാണ് ഇവർക്കൊപ്പം ജയനുമുണ്ടായിരുന്നതായി വ്യക്തമായി.
തുടർന്ന് ഇയാളുടെ ഫോൺ നമ്പർ പരിശോധിച്ചപ്പോഴാണ് വിവരം തന്നയാളും യുവതി ക്കൊപ്പമുണ്ടായിരുന്നയാളും ഒരാളാണെന്ന് വ്യക്തമായത്.തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ ഇയാളെ പഴയ ബസ് സ്‌റ്റാൻ ഡിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി പൊൻകു ന്നത്തായിരുന്നു ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നത്. യുവതിയെ ഒഴിവാക്കുന്നതിനാ ണ് മയക്ക് മരുന്ന് ഉപയോഗിച്ച് കുടുക്കാൻ ശ്രമിച്ചതെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി.ആറ് മാസം മുൻപ് ഫേസ് ബുക്ക് വഴിയാണ് പ്രതിയുമായി യുവതി പരിചയത്തി ലായത്.
ഒരുമിച്ച് താമസിച്ചപ്പോഴൊക്കെ ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടായിരു ന്നുവെന്നും യുവതി പറഞ്ഞു.പേഴ്സിൽ ഒളിപ്പിച്ചിരുന്ന എം ഡി എം എ ചേർത്തലയിൽ നിന്നാണ് പ്രതി വാങ്ങിയത്.ഇയാൾക്കെതിരെ മുൻപും കഞ്ചാവ് കൈവശം വച്ചതിനു ൾപ്പടെ എക്സൈസ് കേസെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പി കെ സുരേഷി ന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം,ഗ്രേഡ് പ്രിവന്റീവ് ഓ ഫീസർ സജിമോൻ ജി തുണ്ടത്തിൽ, ഉദ്യോഗസ്ഥരായ എം സി സാബു ,പി കെ ബിജു മോൻ, ഷീന തോമസ്, കെ.ജെ ബിജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.