കാഞ്ഞിരപ്പള്ളി: മുക്കാലി മുഹിയുദ്ദീൻ ജുമാ മസ്ജിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. പാലമ്പ്ര  വിഷ്ണു നിവാസില്‍ രാജൻ എസ്.വി യുടെ കെ.എൽ 5 കെ 4359 ഹീറോ ഹോണ്ട പാഷനാണ് കാണാതായത്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ആറരയോടെ പാർക്ക് ചെയ്ത ബൈക്ക് പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് എടുക്കാൻ ചെന്നപ്പോളാണ് മോഷണം പോയതായി അറി യുന്നത്.രാജൻ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഒരു മാസത്തി നിടയിൽ മേഖലയിൽ നിന്നും നിരവധി മോഷണക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടി ട്ടുള്ളത്.