മാസ്ക് ധരിക്കുന്നതുമൂലം ചെവിയുടെ പുറകിൽ വേദന അനുഭവപ്പെടുന്നു എന്ന പരാ തി വ്യാപകമാണ്. ഈ പ്രശ്നത്തിന് ഇപ്പോളിതാ പരിഹാരമായിരിക്കുന്നു. ചെവിക്ക് ആയാസമില്ലാതെ മാസ്ക് ധരിക്കാൻ സഹായിക്കുന്ന മാസ്ക് ബക്കിൾസ് എന്ന പുതിയ പ്രെഡക്ട് പുറത്തിറക്കിയിരിക്കുന്നത് കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംങ് കോളേജിലെ സ്റ്റാർട്ട്അപ്പ് വാലിയിൽ പ്രവർത്തിക്കുന്ന ഐ ഇറ ടെക്നിക്കൽ സൊല്യൂ ഷൻസ്,കാസ്പറോബ് റോബോട്ടിക്സ് എന്നി കമ്പനികളാണ് സ്ഥിരമായി മാസ്ക് ധരി ക്കുന്നത് മൂലം ചെവിയുടെ പുറകിൽ പലർക്കും വേദന അനുഭവപ്പെടാറുണ്ട്.

മാത്രവുമല്ല മാസ്ക് ധരിക്കുന്നത് മൂലം ചെവിയുടെ പുറകിൽ ഉണ്ടാകുന്ന അധിക സമ്മ ർദ്ദം ഭാവിയിൽ ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇടയാക്കും.ഈ പ്രശ്നങ്ങൾ എല്ലാം ഒഴി വാക്കാനാകും എന്നതാണ് മാസ്ക് ബക്കിൾസ് എന്ന പ്രൊഡക്ടിൻ്റെ പ്രത്യേകത. ചെവി യിൽ കോർത്തിടുന്നതിന് പകരം തലയുടെ പുറകിൽ മാസ്കിൻ്റെ ഇരുവശത്തെയും വ ള്ളികൾ മാസ്ക് ബക്കിൾസിലൂടെ ഘടിപ്പിക്കാൻ കഴിയും.കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംങ് കോളേജിലെ സ്റ്റാർട്ട്അപ്പ് വാലിയിൽ പ്രവർത്തിക്കുന്ന ഐ ഇറ ടെ ക്നിക്കൽ സൊല്യൂഷൻസ് എന്ന കമ്പനിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

ഏത് മെഡിക്കൽ ഷോപ്പുകളിലും മാസ്ക് ബക്കിൾസ് ലഭ്യമാകും. 15 രൂപയാണ് വില. ഓരോവസ്ത്രങ്ങൾക്കും ഇണങ്ങും വിധം വിവിധ കളറുകളിൽ ലഭ്യമാകും എന്നതും ഇ തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. കൊച്ചു കുട്ടികൾ മുതൽ ഏതു പ്രായക്കാർക്കും ഉപ യോഗിക്കാനാകും. ചോളത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന വസ്തു ഉപയോഗിച്ചാണ് മാ സ്ക് ബക്കിൾസിൻ്റെ നിർമ്മാണം എന്നതുകൊണ്ട് തന്നെ ഇത് ഒരു പ്രകൃതി സൗഹൃദ ഉല്പന്നം കൂടിയാണ്. ഐ ഇറ ടെക്നിക്കൽ സൊല്യൂഷൻസ് മറ്റ് രണ്ട് കമ്പനികളുടെ കൂ ടി സഹായത്തോടെ നേരത്തെ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനായി ഫേസ് ഷീൽഡുക ളും നിർമ്മിച്ചു നൽകിയിരുന്നു.

ഇപ്പോൾ നിരവധി പേരുടെ ഭാഗത്ത് നിന്നും ആവശ്യമുയർന്നതോടെയാണ് മാസ്ക് ബ ക്കിൾസിൻ്റെ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്.സ്റ്റാർട്ട്അപ്പ് വാലിയിലെ മറ്റൊരു കമ്പ നിയായ കാസ്പറോബ് റോബോട്ടിക്സിൻ്റെ പിന്തുണ കൂടി ഇക്കാര്യത്തിൽ ഉണ്ടായ തായി പാറത്തോട് സ്വദേശികൾ കൂടിയായ ഐ ഇറ ടെക്നിക്കൽ സൊല്യൂഷൻസ് എം. ഡി ഡോ.മോഹൻ കൃഷ്ണൻ, മകനും കമ്പനി സി ഇ ഒ യുമായ സിദ്ധാർത്ഥ് മോഹൻ എന്നിവർ പറഞ്ഞു. ചെലവു കുറഞ്ഞ ടച്ച്ലസ് ഓട്ടോ ഹാൻഡ് സാനിറ്റൈസർ ഉപകര ണത്തിൻ്റെ പണിപ്പുരയിലാണ് ഇപ്പോൾ കമ്പനിയെന്നും ഇവർ പറഞ്ഞു.