st.josephകോട്ടയം: ജില്ലയിൽ ഭൂജല വകുപ്പിന്‍റെ അനുമതിയില്ലാതെ കുഴൽകിണർ നിർമിക്കുന്നത് നിരോധിച്ചതായി ജില്ലാ കളക്ടർ സി.എ. ലത അറിയിച്ചു. വരൾച്ച സാഹചര്യം നിലനിൽക്കുന്നതിനാൽ ഭൂഗർഭജല ചൂഷണം പരമാവധി കുറയ്ക്കുന്നതിനാണ് ഈ നടപടി.
അനുവാദമില്ലാതെ കുഴൽ കിണർ നിർമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ ആയത് നിർത്തിവയ്പിച്ച് വിവരം കളക്ടർക്ക് റിപ്പോർട്ടു ചെയ്യണം.akjm