എരുമേലി : സ്വന്തമായി മാലിന്യങ്ങൾ സംസ്കരിക്കുമെന്ന് ഉറപ്പ് നൽകി പഞ്ചായത്ത്‌ ലൈസൻസ് എടുത്ത വ്യാപാര സ്ഥാപങ്ങളിലെ മാലിന്യങ്ങൾ ഇനി നീക്കം ചെയ്ത് സംസ്കരിക്കില്ലെന്ന് പഞ്ചായത്ത്‌ ഭരണസമിതി. ചില വ്യാപാര ശാലകളിൽ നിന്നും വൻതോതിൽ മാലിന്യങ്ങൾ റോഡരികിലിടുകയാണെന്ന് വികസന കാര്യ ചെയർമാൻ കെ ആർ അജേഷ് പറഞ്ഞു. ഇവർക്ക് ആദ്യപടിയായി നോട്ടീസ് നൽകും.

തുടർന്നും ആവർത്തിച്ചാൽ നിയമ നടപടികൾ സ്വീകരിക്കും. ചീഞ്ഞളിഞ്ഞ പച്ചക്കറി, മാംസാവശിഷ്‌ടങ്ങൾ, കുപ്പികൾ തുടങ്ങിയവയും പ്ലാസ്റ്റിക് കവറുകളിൽ നിറച്ച മാലി ന്യങ്ങളും ഉൾപ്പടെ എല്ലാത്തരം മാലിന്യങ്ങളും റോഡരികിൽ തള്ളുകയാണ് പലരും. വേർതിരിച്ച് സംസ്കരണം നടത്താൻ പഞ്ചായത്തിന് കഴിയാത്തവിധമാണ് മാലിന്യ ങ്ങളിടുന്നതെന്ന് ഭരണസമിതി പറയുന്നു.