വിവിധ രോഗ നിര്‍ണ്ണയത്തന് അടക്കം രോഗികള്‍ സമീപിക്കുന്ന ലബോര്‍ട്ടറികളില്‍ ചിലത് അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ശാഖാശൃങ്കലയുളളതും ഗാലക്‌സി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തുമായ ഒരു സ്ഥാപനമാണ് ജനങ്ങളെ കൊളളയടിക്കുന്നത്.  പ്രമേഹ പരിശോധനക്ക് ഇവിടെ ഈടാക്കുന്നത് 35 രൂപയാണ്.എന്നാല്‍ ടൗണില്‍ 15 രൂപമുതല്‍ 25 രൂപ വരെ ഈടാക്കുന്ന നിരവധി ലാബുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇവര്‍ 35 രൂപ ഉപഭോക്താ ക്കളില്‍ നിന്നും ഈടാക്കുന്നത്.യൂറിക് ആസിഡ്  പരിശോധനയ്ക്ക് 80മുതല്‍ 100 രൂപ വരെ മറ്റുളളവര്‍ വാങ്ങുമ്പോള്‍ ഇവര്‍ക്ക് 125 രൂപയാണ് ചാര്‍ജ്.എല്‍എഫ്ടി യ്ക്ക് ഇവി ടെ 500രൂപയും മറ്റിടങ്ങളില്‍ 300മുതല്‍ 350 രൂപ വരെയുമാണ് ചാര്‍ജ്. കൊളസ്‌ട്രോള്‍ തരംതിരിച്ചു പരിശോധിക്കുന്നതിന് മുണ്ടക്കയത്തെ മറ്റു സ്വകാര്യ ലാബുകളില്‍  300 രൂപമുതല്‍ 350 രൂപ വരെയഈടാക്കുമ്പോള്‍ ഇവിടെ മാത്രം 450 രൂപയാണ് ഈടാക്കുന്നത്.
കോവിഡ് കാലത്ത് ജോലിയും വരുമാനവു ഇല്ലാതെ വിഷമിക്കുന്ന നൂറുകണക്കിനാളുകളാണ് ഇവിടെ പിരശോധനയ്ക് എത്തി വെട്ടിലാവുന്നത്. മററുലാബുകളിലെ തുക കണക്കാക്കി ഇവിടെ എത്തി രക്ത പരിശോധന നടത്തുന്ന യാളുകള്‍ ബില്‍ വാങ്ങുമ്പോഴാണ് വഞ്ചിക്കപെട്ടത് മനസ്സിലാവുന്നത്. കഴിഞ്ഞ ദിവസം ഒരാള്‍ ഇവിടെ വ്യത്യസ്ഥ ആറ് പരിശോയ്ക്ക് നല്‍കിയത് 1275 രൂപയാണ്. എന്നാല്‍ ഇതേ പരിശോധനയ്ക്ക് ടൗണിലെ മറ്റുലാബുകളില്‍വെറും 850 രൂപമുതല്‍ 1000രൂപവരെയാണ് വാങ്ങുന്നത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്ക്ുന്ന ലാബോര്‍ട്ടറിയും ഇവിടെയുണ്ട്. ഇവിടെ സൗജന്യ നിരക്കുകളാണ് ഈടാക്കുന്നത്.  അനധികൃതമായി തുക ഈടാക്കുന്ന ലാബുകള്‍ക്കെതിരെ  നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം