പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡിപ്പോയുടെ എടത്വ ബസ്സിൽ യാത്ര ചെയ്ത കിട ങ്ങറ സ്വദേശിനി ടെൽമയുടെ പക്കൽ നിന്ന് നഷ്ടപ്പെട്ട സ്വർണച്ചെയിൻ KSRTC ജീവന ക്കാർ തിരികെ നൽകി.കഴിഞ്ഞ ദിവസം രാവിലെ 7.30ന് തായങ്കരിയിൽ നിന്ന് കോട്ട യത്തേക്കുള്ള ട്രിപ്പിൽ ചങ്ങനാശ്ശേരിക്കു യാത്ര ചെയ്യുന്നതിനിടെയാണ് ഇവരുടെ ആഭ രണം നഷ്ടപ്പെട്ടത്. ബസ്സിനുള്ളിൽ വെച്ചാണ് നഷ്ടപ്പെട്ടതെന്ന സംശയത്താൽ ടെൽമ കോട്ടയം ഡിപ്പോയിൽ ബന്ധപ്പെട്ടു.

മുണ്ടക്കയത്തെത്തിയ ബസിന്റെ അടുത്ത ട്രിപ്പ് പാലായിലേക്കായതിനാൽ ടെൽമ യോട് പാലായിലെത്താൻ നിർദേശിച്ചു. പാലാ സ്റ്റേഷൻ മാസ്റ്റർ ലാൽകുമാർ, ഡ്രൈവർ ജയ്‌മോൻ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ സന്തോഷ്, ടെൽമയ്ക്ക് ആഭരണം കൈമാറി.