കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗവും കെ ജെ ചാക്കോ കുന്നത്ത് അനുസ്മരണ സമ്മേളനവും,ഫോട്ടോ അ നാച്ഛാദനവും ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ ഹിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷിക വും പൊതുയോഗവും 14-7-2023 വെള്ളിയാഴ്ച വൈകുന്നേരം ആറുമണി മുതൽ വ്യാ പാര ഭവനിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ്  ബെന്നിച്ചൻ കുട്ടൻചിറലിന്റെ അധ്യക്ഷ തയിൽ കൂടുന്ന യോഗം KVVES ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റും,മുൻ ജില്ലാ വൈസ് പ്രസിഡണ്ടും, തുടർ ച്ചയായി 26 വർഷക്കാലം യൂണിറ്റ് പ്രസിഡന്റുമായിരുന്ന കെ ജെ ചാക്കോ കുന്നത്തി ന്റെ അനുസ്മരണ സമ്മേളന ഉദ്ഘാടനവും ഫോട്ടോ അനാച്ചാധനവും പൂഞ്ഞാർ എം എൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. ജില്ല വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ  കെ ജെ ചാക്കോ കുന്നത്ത് അനുസ്മരണ പ്രഭാഷണം നടത്തും.
യോഗത്തിൽ KVVES ജില്ലാ സെക്രട്ടറി എ കെ എൻ പണിക്കർ, ജില്ലാ ട്രഷറർ മുജീബ് റഹ്മാൻ, ജോസഫ് തോമസ് ഉറുമ്പിൽ, ബിജു പത്യാല, വി എം അബ്ദുൽസലാം  തുടങ്ങി യവർ യോഗത്തിൽ സംസാരിക്കും.യൂണിറ്റ് അംഗങ്ങളുടെ കുട്ടികളിൽ എസ്എസ്എൽ സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയവർക്ക് യോഗത്തിൽ അവാർഡുകൾ വിതര ണം ചെയ്യും. അന്നേദിവസം വൈകുന്നേരം അഞ്ചുമണി മുതൽ യൂണിറ്റിലെ എല്ലാം വ്യാപാര സ്ഥാപനങ്ങളും മുടക്കം ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.