കാഞ്ഞിരപ്പള്ളിയിലെ പഞ്ചായത്തോഫീസ് കെട്ടിടം പൊളിച്ച് നീക്കാൻ സർക്കാർ ഉ ത്തരവായി. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് മുന്നോടിയായാണ് പഴയ കെട്ടിടം പൊളിച്ച് നീക്കുന്നത്. 1960 ൽ പണി കഴിപ്പിച്ച 63 വർഷത്തോളം പഴക്കമുള്ള പഞ്ചായ ത്തോഫീസ് കെട്ടിടമാണ് പൊളിച്ച് നീക്കുന്നത്.പുതിയ കെട്ടിടം നിർമിക്കുന്നതിന് മു ന്നോടിയായാണ് നിലവിലെ പഞ്ചായത്തോഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് നീക്കാൻ സർക്കാർ ഉത്തരവായിരിക്കുന്നത്. കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയാ യി ടൗൺ ഹാളിലേയ്ക്ക് പഞ്ചായത്തോഫീസിൻ്റെ പ്രവർത്തനം മാറ്റും.

ഇതിനായി പഞ്ചായത്ത് ഡയറക്ടറുടെ അനുമതി ഉടൻ ഉണ്ടാകും. ഈ മാസം തന്നെ ഓ ഫീസ് പ്രവർത്തനം ടൗൺ ഹാളിലേയ്ക്ക് മാറ്റുവാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡ ൻറ് കെ.ആർ തങ്കപ്പൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി എൻ രാeജ ഷ് എന്നിവർ പറഞ്ഞു. ടൗൺ ഹാളിൽ ഓഫീസ് പ്രവർത്തിപ്പിക്കാനാവശ്യമായ നിർ മ്മാണ ജോലികൾ നടന്നുവരികയാണ്.നെറ്റ് വർക്കിംഗ് കൂടാതെ വയറിംഗ് ജോലിക ളും നടക്കുന്നുണ്ട്. പഞ്ചായത്തോഫിസിൻ്റെ പ്രവർത്തനം ടൗൺ ഹാളിലേയ്ക്ക് മാറ്റിയ ശേഷമാകും കെട്ടിടം പൊളിച്ച് നീക്കാൻ ടെൻണ്ടർ ക്ഷണിക്കുകയെന്നും പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ പറഞ്ഞു.

പുതിയ പഞ്ചായത്തോഫീസ് കെട്ടിടം നിർമിക്കാനുള്ള നടപടിക്രമങ്ങളും അന്തിമഘട്ട ത്തിലാണ്. പഞ്ചായത്തോഫീസ് കെട്ടിടത്തോടൊപ്പം 28 ഷട്ടറുകൾ അടക്കം നിർമ്മി ക്കുന്നതിന് 4 കോടി 95 ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മിക്കാനാവശ്യമായ 3 കോടി 50 ലക്ഷം രൂപ ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഇതിൻ്റെ ടെക്നി ക്കൽ സാങ്ഷൻ ലഭിക്കുവാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.ബൈപാസിനായി വിട്ട് നൽകിയ 12 സെൻ്റ് സ്ഥലമൊഴിച്ച്  നിലവിലെ പഞ്ചായത്തോഫീസ് കെട്ടിടം പൊ ളിച്ച് നീക്കുന്ന 72 സ്ഥലത്ത് തന്നെയാകും പുതിയ പഞ്ചായത്തോഫീസ് കെട്ടിടം നിർ മ്മിക്കുക.