കണമല : കാടിറങ്ങിയെത്തിയ തള്ളയാനയും കുട്ടിയാനയും തേക്കിൻ തൈകളിലെ കിളുന്ത് ഇലകളുടെ മധുരം നുണയാൻ വേണ്ടി നശിപ്പിച്ചത് നൂറ് കണക്കിന് തേക്കിൻ തൈകൾ. ദിവസങ്ങളായിട്ടും തേക്ക് പ്ലാന്റേഷനിൽ നിന്നും മാറാൻ കൂട്ടാക്കാതെ ആന കൾ വനപാലകർക്ക് തലവേദനയായപ്പോൾ നാട്ടുകാർക്കും യാത്രക്കാർക്കും കൗതുക കാഴ്ചയായി. കാളകെട്ടി ക്ഷേത്രത്തിനടുത്താണ് വനാതിർത്തിയിൽ തള്ളയാനയും കുട്ടിയാനയും ദിവസങ്ങളായി വനം വകുപ്പിന്റെ തേക്കിൻ തൈകൾ നശിപ്പിച്ചുകൊ ണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാട്ടയും ചെണ്ടയും കൊട്ടി ഒച്ചയുണ്ടാക്കി തുരത്തി യിട്ടും വീണ്ടും ആനകൾ എത്തി.

തേക്കിൻ തൈകളുടെ കിളുപ്പ് ആണ് ആനകൾക്ക് ഏറെ ഇഷ്ടം. തളിരിലകളിലെ മധുരം നുണയാൻ വേണ്ടി തൈകൾ ചവിട്ടിമെതിച്ചാണ് നാമ്പിലകൾ തിന്നുന്നത്. തള്ളയാനയെ യും കുട്ടിയാനയെയും മൊബൈൽ ഫോൺ കാമറകളിൽ പകർത്തി കൗതുകം പങ്ക് വെ ക്കാൻ എത്തിയത് നിരവധി പേരാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള വലിയ തേക്ക് മര ങ്ങൾ ചുവടെ വെട്ടിമാറ്റിയ ശേഷം കഴിഞ്ഞയിടെയാണ് ആയിരകണക്കിന് തൈകൾ നട്ട ത്. ഇവയിൽ മിക്കതും ഇപ്പോൾ നശിച്ച നിലയിലാണ്. ഇടയ്ക്കിടെ കൂട്ടമായി ആനക ൾ എത്തി തൈകൾ നശിപ്പിക്കും. ഒറ്റയാനും എത്താറുണ്ട്. വനത്തിലൂടെ കടന്നുപോകു ന്ന മൂക്കൻപെട്ടി -കോരുത്തോട് റോഡിൽ പകലും രാത്രിയും ആനകളുടെ സാന്നിധ്യമു ണ്ട്.

റോഡിൽ കാട്ടുപോത്തുകളും എത്താറുണ്ട്. ഇതുവഴി രാത്രിയിൽ യാത്ര ഒഴിവാക്കണ മെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്. മരങ്ങൾ വെട്ടിയതോടെ വനത്തിന്റെ സ്വഭാവം നഷ്‌ടമായതാണ് ആനകൾ കൂടുതലായി കാടിറങ്ങാൻ കാരണം. മഴക്കാല ത്താണ് ആനകൾ കൂടുതലായി എത്തുകയെന്ന് വനം വകുപ്പിന്റെ വാച്ചർ ജോണി പറ ഞ്ഞു. ആനകളുടെ ശല്യം മുൻ നിർത്തി മാസങ്ങളായി തൊടുപുഴ സ്വദേശി ജോണിയെ ഇവിടെ വാച്ചറായി നിയോഗിച്ചിരിക്കുകയാണ്. വനാതിർത്തിയിൽ ജോണി താമസി ച്ചിരുന്ന ഷെഡ് ആനകൾ നശിപ്പിച്ചതോടെ ജോണിയും ഭീതിയിലാണ്. ഇവിടെത്തന്നെ ഔഷധ തൈകളുടെ പ്ലാന്റേഷനുമുണ്ട്. എന്നാൽ കാര്യമായ നാശനഷ്‌ടങ്ങളില്ല.

പൊന്തക്കാടുകൾ നീക്കി മണ്ണ് നിരപ്പാക്കിയ ശേഷം കിളച്ച് കുഴിയും തടവുമെടുത്ത് മാസങ്ങളുടെ അധ്വാനത്തിൽ നട്ട തൈകൾ നശിക്കുന്നത് മൂലം വനത്തിനും വനം വകു പ്പിനും വൻ നഷ്‌ടമാണ്‌ നേരിട്ടുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നട്ട മരങ്ങ ളും തേക്ക് പ്ലാന്റേഷനും ഉൾപ്പടെ ഇടതൂർന്ന നിബിഡമായ വനമാണ് കാളകെട്ടി.