ടെലിവിഷന്റെ  അഭാവംമൂലം പഠനം മുടങ്ങിയ 21 കുട്ടികൾക്ക് ജീവകാരുണ്യ പ്രവർ ത്തകൻ ജോഷി മംഗലത്തിന്റെ  കൈത്താങ്ങ്.
കോവിഡ് 19 വ്യാപകമാകുകയും  സംസ്ഥാനത്തെ സ്കൂളുകൾ ഓൺലൈൻ പഠനത്തിന് വഴിമാറൂ കയും ചെയ്തതോടെ  ടി.വിയുടെ അഭാവം മൂലം പഠനം ബുദ്ധി മുട്ടി ലായ 21 വിദ്യാർഥികൾക്ക് കാരുണ്യ പ്രവർത്തകൻ ജോഷി മംഗലം പഠന സൗകര്യം ഒരുക്കി.
വണ്ടൻപതാൽ ബദലഹേം ആശ്രമത്തിലെ 16 വിദ്യാർത്ഥികൾ, കോരുത്തോട് 116 കോള നിയിലെ മൂന്ന് വിദ്യാർത്ഥികൾ, വരിക്കാനി  ഇഎംഎസ് കോളനിയിലെ   രണ്ടു വിദ്യാർ ഥികൾ എന്നിവർക്കാണ് പുതിയ ടെലിവിഷനുകൾ വാങ്ങി നൽകി പഠന സൗകര്യം ഒരു ക്കിയത്. ബദലഹേം ആശ്രമം മദർ സുപ്പീരിയർ  സിസ്റ്റർ ആലീസിന് ജോഷി മംഗലം, ജി ല്ലാ പഞ്ചായത്ത്‌ അംഗം കെ. രാജേഷ് എന്നിവർ ചേർന്ന് ടെലിവിഷൻ കൈമാറി.
ഇഎംഎസ് കോളനിയിലെ പഠിതാക്കൾക്ക് ജോഷി മംഗലം,  സി.പി.ഐ.എം മുണ്ടക്ക യം ലോക്കൽ സെക്രട്ടറി സി വി അനിൽകുമാർ,  എന്നിവർ ചേർന്ന് ടെലിവിഷൻ കൈ മാറി. കോരുത്തോട് കുഴിമാവ് 116 കോളനിയിലെ മൂന്നു പഠിതാക്കൾക്ക് ജോഷി മംഗ ലം, റീന ജോഷി, കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജി  അജയകുമാർ  എന്നിവർ ചേർന്ന് ടെലിവിഷൻ കൈമാറി.
വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ ഷാജി ഷാസ്, കോരുത്തോട് സി.കെ.എം ഹ യർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനിത ഷാജി, റെജീന റഫീഖ്, സി.പി.ഐ.എം മുണ്ടക്കയം സൗത്ത്ലോക്കൽ സെക്രട്ടറി പി.കെ പ്രദീപ്‌,  കേബിൾ ടിവി ഓപ്പറേറ്റർ റെജി തുടങ്ങിയവർ പങ്കെടുത്തു.