വിത്താണ് കർഷകൻ്റെ കരുത്ത്  ,നഷ്ടപ്പെട്ട നാടൻ വിത്തുകൾ തിരിച്ചുപിടിക്കലാണ് കാ ർഷിക സംസ്കാരത്തിൻ്റെ തിരിച്ചുപിടിക്കൽ. കണമല ബാങ്ക് നടപ്പിലാക്കുന്ന കാർഷിക വിപ്ലവത്തിൻ്റെ ഭാഗമായ ഭഷ്യ ആരോഗ്യ സ്വരാജ് ക്യാമ്പയിൻ്റെ ഭാഗമായി വിത്ത് കു ട്ടസ്ഥാപിച്ചു .നാടൻ വിത്തിനങ്ങളായ ചുര, പീച്ചി ൽ ,തുമര അടതാപ്പ്,ചെറുകിഴങ്ങ്,നന കിഴങ്ങ് വിവിധയിനം കാന്താരികൾ,ചീരകൾ  എന്നിവ കർഷകർ നിക്ഷേപിച്ചു തുടങ്ങി.

നിലവിൽ ബാങ്ക് പത്ത് ഏക്കറോളം തരിശ് ഭൂമി ഏറ്റെടുത്ത് കപ്പ ,പച്ചക്കറി കൃഷി ചെ യ്യുന്നുണ്ട്.ബാങ്ക് ഫാർമേഴ്സ് ക്ലബ്ബുകൾ നേതൃത്തിൽ കാന്താരി ഗ്രാമം,പോത്തുഗ്രാമം, മ ത്സൃ ഗ്രാമം, ഹണി ക്ലബ്ബ് എന്നിവയും പ്രവർത്തിക്കുന്നു, ബാങ്ക് ഹെഡ് ഓഫീസിനോട് ചേർന്ന് കൃഷി  വിജ്ഞാനകേന്ദ്രവും, കാർഷിക ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.  ചു രുങ്ങിയ കാലം കൊണ്ട് തന്നെ ബാങ്ക് പ്രസിഡന്റ് അഡ്ക്കേറ്റ് ബിനോയി ജോസ് മങ്കത്താ നത്തിന്റ നേതൃത്തിലുള്ള ഭരണസമിതി കാർഷിക മേഖലയിൽ നടത്തിയ ഇടപെടലുകൾ കേരളത്തിലെ സഹകരണ മേഖലക്ക് തന്നെ മാതൃക ആയിട്ടുണ്ട്.