കുഞ്ഞുമാണിയെ കൂടി കൊണ്ടുവരാമായിരുന്നില്ലെ, അവനും ഞങ്ങളുടെ മക്കളെ പോലെയല്ലേ. മണിമലയിൽ അപകടത്തിൽ മരിച്ച യുവാക്കളുടെ കുടുംബത്തെ സന്ദ ർശിച്ച് ജോസ് കെ മാണി എംപി.

മണിമലയിൽ അപകടത്തിൽ മരിച്ച സഹോദരങ്ങളായ യുവാക്കളുടെ വീട്ടിൽ വ്യാഴാ ഴ്ച വൈകിട്ടാണ് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി സന്ദർശനം നടത്തിയത്. ഈ കുടുംബത്തോടൊപ്പം എക്കാലവും ഞങ്ങളുണ്ടാകുമെന്ന് മാതാപിതാ ക്കളെ ചേർത്തുപിടിച്ച് അദ്ദേഹം ഉറപ്പു നൽകി.

ഒരു മണിക്കൂർ നേരം ആ വീട്ടിൽ ചെലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. മണി മലയിലെ ഇടതുപക്ഷ നേതാക്കൾ ജോസ് കെ മാണിക്കൊപ്പം ഉണ്ടായിരുന്നു. അപകടം സംഭവിച്ച വാഹനം ഓടിച്ച മകൻ കെഎം മാണി ജൂനിയറെ കൊണ്ടുവരാമായിരുന്നി ല്ലേ എന്ന് യുവാക്കളുടെ അമ്മ ചോദിച്ചു. അറിയാതെ സംഭവിച്ചതാണെന്നറിയാം. ആ കുഞ്ഞിനും വിഷമം ഉണ്ടാകരുത് അവനെ ഞങ്ങളുടെ മക്കളെ പോലെയാണ് ഞ്ഞ ങ്ങ ൾ കാണുന്നതെന്ന് അമ്മ പറഞ്ഞു.കഴിഞ്ഞ ദിവസം മണിമലയിലുണ്ടായ അപകടത്തി ൽ സ്കൂട്ടർ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാൻ മാത്യുവിൻ്റെ മകൻ ജിൻസ് ജോൺ (31), സഹോദരൻ ജിസ് (25) എന്നിവരാണ് മരിച്ച ത്.