കാഞ്ഞിരപ്പള്ളി:ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പണിയില്ലാതെ വിശന്ന് വല ഞ്ഞ് കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി പഞ്ചായത്തും, ആരോ ഗ്യ വകുപ്പും.പേട്ടക്കവലയിലെ പഴയ അഞ്ജലി കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തി ലും, പൂതക്കുഴിയിൽ ഫാബീസ് ഓഡിറ്റോറിയത്തിന് സമീപമുള്ള കെട്ടിടത്തിലുമാണ് പ രിശോധന നടത്തിയത്. പേട്ടക്കവലയിലെ കെട്ടിടത്തിൽ കഴിയുന്നവർക്ക് ഭക്ഷണസാധന ങ്ങൾ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചുവെള്ളവും, ശുചി മുറിയും ഉൾപ്പെ ടെ  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ കഴി ഞ്ഞ അമ്പത്തിയൊന്ന് അ തിഥി തൊഴിലാളികളെ കപ്പാട് ഗവ.ഹൈസ്കൂളിലാരംഭിച്ച ക്യാ മ്പിലേക്ക് മാറ്റി.

ബംഗാൾ, ബീഹാർ സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളാണ്  ലോക്ക് ഡൗൺ മൂ ലം ദുരിതത്തിലായത്.ഭക്ഷണമില്ലാതെ ഇവർ കഴിയുന്ന വിവരമറിഞ്ഞ് പഞ്ചായത്ത് പ്ര സിഡണ്ട് ഷക്കീല നസീർ, പഞ്ചായത്തംഗം എം.എ.റിബിൻ ഷാ, ഹെൽത്ത് ഇൻസ്പെക്ട ർ ആർ.രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ബിജു എന്നിവർ സ്ഥലത്തെത്തി താമസിച്ചിരുന്ന കെട്ടിടത്തിൽ പരിശോധന നടത്തി. നിരവധി മു റികളുള്ള കെട്ടിടത്തിൽ കഴിഞ്ഞിരുന്ന അമ്പത്തിയൊന്ന് പേർക്കായി ഒരു ശുചി മുറി മാ ത്രമാണുണ്ടായിരുന്നത്.തുടർന്ന് ഇവരെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റാൻ തീരുമാനിക്കു കയായിരുന്നു. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭഷ്യസാധനങ്ങളും പഞ്ചായത്ത ധികൃതർ എത്തിച്ച് നൽകി.