മുണ്ടക്കയം: കൊറോണ ബാധിതരുടെ എണ്ണം ക്രേമാതീതീതമായി വര്ധിക്കുന്നതിനാൽ, സമൂഹ വ്യാപനം ഉൾപ്പെടെ ഉണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭി ച്ചു .മുണ്ടക്കയം പ്രദേശത്തു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി,ആ രോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഹാരിസൺ മലയാളം വക വെള്ളനാടി എസ്റ്റേറ്റി ലെ പഴയ ഹോസ്പിറ്റൽ ശുചിയാക്കി ഐസൊലേഷൻ വാർഡിനായി സജ്ജമാക്കി.കാല പഴക്കത്താൽ ഉപയോഗ ശൂന്യമായിരുന്ന കട്ടിലുകളും ഉപകരണങ്ങളും കഴുകി വൃത്തി യാക്കിയും, കാടുകേറി കടന്ന പരിസരം വൃത്തിയാക്കിയും കെട്ടിടമാകെ കഴുകി അണു വിമുക്തമാക്കുകയും ചെയ്തു.

ഡി വൈ എഫ് ഐ മുണ്ടക്കയം മേഖല കമ്മിറ്റി നേതൃത്വത്തിൽ യുവജന വളന്റീർസ് ആ ണ് ആശുപത്രി പ്രവർത്തന സജ്ജമാക്കിയത്.സി പി എം ജില്ലാ കമ്മിറ്റി അംഗം അഡ്വ .പി ഷാനവാസ്‌ ഉത്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി സിവി അനിൽകുമാർ ,പി കെ പ്രദീപ് എന്നിവർ പ്രസംഗിച്ചു .ഡി വൈ എഫ് ഐ മേഖല സെക്രട്ടറി റിനോഷ് രാജേഷ്‌ ,ഹേമന്ത് ,സുമേഷ് എന്നിവർ നേതൃത്വവും നൽകി