കാഞ്ഞിരപ്പള്ളി കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗവും ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ ഏരിയ സെക്രട്ട്രറിയും, പാറ ത്തോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയംഗവുമായ പുതുപറമ്പില്‍ പി.ഐ.ഷുക്കൂര്‍(ഷുക്കൂര്‍ സാര്‍ – 58) നിര്യാതനായി. ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതം മൂലം മരിച്ചു.

സിപിഎം പാറത്തോട് മുന്‍ ലോക്കല്‍ സെക്രട്ടറി,പാറത്തോട് പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ ത്തിച്ചിരുന്നു.ഭാര്യ ജാസ്മിന്‍ ( ഓവര്‍സിയര്‍ .ജലസേചന വകുപ്പ്) നെടും കുന്നം ഈട്ടിക്കല്‍ കുടുംബാ ഗം.മക്കള്‍: സാജിദ് പി.ഷുക്കൂര്‍, സുഹൈല്‍ പി.ഷുക്കൂര്‍.

കോൺഗ്രസ്‌ എസ് പാർട്ടിയിലൂടെയാണ് ഷുക്കൂർ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്ന ത്. തുടർന്ന് സിപിഎമ്മിൽ ചേർന്ന് പ്രാദേശിക നേതൃ സ്ഥാനങ്ങളിലേക്ക് ഉയരുകയായി രുന്നു. നിര്യാണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, തുടങ്ങി നിരവധി നേതാക്കൾ അനുശോ ചനം അറിയിച്ചു.

കബറടക്കം ഇന്ന്(ഞായര്‍ )ഉച്ചക്ക് ഒന്നിന് പാറത്തോട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഷുക്കൂറിന്റെ പിതാവ് പി.എം.ഇസ്മായില്‍(82) ഓഗസ്റ്റ് 28നാണ് മരിച്ചത്.ജനകീയ നേതാവിന് ആദരാഞ്ജലികള്‍ കാഞ്ഞിരപ്പള്ളി റിപ്പോര്‍ ട്ടേഴ്‌സിന്റ ആദരാഞ്ജലികള്‍…