മുണ്ടക്കയം : മഹാപ്രളയം സംഹാര താണ്ഡവമാടിയ  കൂട്ടിക്കലിനെ പുനഃസൃഷ്ടിക്കാ നു ള്ള കഠിന ശ്രമത്തിലാണ് സർക്കാരിനൊപ്പം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തു ങ്കലിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ, മത സാമുദായിക, സന്നദ്ധ  സംഘടനകളും, സാമൂഹിക പ്രവർത്തകരും, ഒപ്പം നിരവധി   മനുഷ്യസ്നേഹികളും.
പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയും റോട്ടറി ഇന്റർനാഷണലും ചേർന്ന്   കൂട്ടി ക്കലിലെ പ്രളയ ദുരിതബാധിതരായ 11 കുടുബങ്ങൾക്ക്   നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നി ർവഹിച്ചു.
ഇതിനാവശ്യമായ അറുപത് സെന്റ്  സ്ഥലം സംഭാവന ചെയ്ത സി.വൈ.എ റൗഫിനെ മുൻ  നിയമസഭാംഗം കെ.ജെ തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ  അഡ്വ: സെബാസ്റ്റൻ  കുളത്തുങ്കൽ  എം എൽ  എ അധ്യക്ഷനായിരുന്നു.
കെ രാജേഷ്, പ്രൊഫ.  ബിനോ പി ജോസ്,  റെജി ജേക്കബ്, കുട്ടിക്കൽ  പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്  സജിമോൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്,  പി കെ സണ്ണി, കെ ശ്രീനിവാസൻ , ജോഷി വെട്ടുകാട്ടിൽ , അഡ്വ. സാജൻ  കുന്നത്ത്, ജസി ജോസ് എന്നിവർ  സംസാരിച്ചു.