കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ സമീപത്ത് മുക്കാടൻ റോഡിൽ നിന്നും 1. 200 കി.ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതിയായ ഈ രാറ്റുപേട്ട നടയ്ക്കൽ ആനയിളപ്പ് സ്വേദേശി പാറേപറമ്പിൽ അൻസീബ് കരീം (28 വയ സ്) നെയായാണ് തൊടുപുഴ NDPS കോടതി നാല് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും വിധിച്ചത്.തൊടുപുഴ NDPS കോടതി ജഡ്ജ് ജി അനിലാണ് ശിക്ഷ വിധിച്ചത്.

കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഷാജു ജോസ്, സബ് ഇൻസ്പെക്ട ർ ആയിരുന്ന എ എസ് അൻസലും സംഘവുമാണ് 2018 ജൂൺ മാസം 27ന് കേസ് പിടി ച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസി ക്യൂട്ടർ അഡ്വ ബി രാജേഷ് ഹാജരായി.