എരുമേലിയിൽ തുടർച്ചയായി നഗരമധ്യത്തിൽ ഒരു ഡസനോളം കടകളിൽ മോഷ ണം. സംസ്ഥാനത്തെ മികച്ച ഹൈടെക് ക്യാമറ നിരീക്ഷണമുള്ള പോ ലിസ് സ്റ്റേഷനാ യ എരുമേലിയിൽ. പക്ഷേ, ക്യാമറകളുടെ പരിസരത്ത് മോഷ ണം തുടർച്ചയായിട്ടും തുമ്പ് പോലും കിട്ടാതെ പോലീസിൽ അന്വേഷണം…

എരുമേലി പേട്ടക്കവലയിൽ നിരവധി കടകളിലാണ് മോഷണം നടന്നത്. എരുമേലി സെന്റ് തോമസ് എൽ പി സ്‌കൂളിൽ നിന്നും പണം മോഷ്ടിച്ച കള്ളൻ, തൊട്ടടുത്ത നിർ മല പബ്ലിക് സ്കൂളിൽ മോഷണത്തിന് ശ്രമിക്കുകയുമുണ്ടായി.സിപിഎം ഒഴക്കനാട് ബ്രാ ഞ്ച് സെക്രട്ടറി വിജയന്റെ പോത്തിൻ കിടാരിയെ മോഷ്ടിച്ചകിലും തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് എരുമേലി ഒഴക്കനാട് വടക്കേനാത്ത് വിജയൻ. വിജയന്റെ സ ഹോദരൻ ചന്ദ്രന്റെ കടയിൽ അഞ്ച് തവണ മോഷണ ശ്രമമുണ്ടായി. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തെ മൈലക്കുന്നേൽ നിഷാദിന്റെ പച്ചക്കറി കടയിൽ പല തവണ മോ ഷണ ശ്രമമുണ്ടായി.

പേട്ടക്കവല മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയുള്ള പച്ചക്കറി കടകളിൽ ഒന്നിലേ റെ തവണ മോഷണമുണ്ടായി. പേട്ടക്കവലയിൽ പ്ലാമൂട്ടിൽ നിസാറിന്റെ കടയിലെ സിസി ക്യാമറകളിൽ കള്ളന്മാരുടെ ദൃശ്യം കിട്ടിയിരുന്നു. സമീപത്തെ പച്ചക്കറി കട യിലും ലോട്ടറി വില്പന സ്റ്റാളിലും മോഷണം നടത്തിയവരുടെ ദൃശ്യങ്ങൾ ആണ് പതി ഞ്ഞത്. ഇത് പോലീസിന് കൈമാറിയെങ്കിലും കള്ളൻമാരെ കണ്ടെത്താൻ കഴിഞ്ഞി ട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ രൂപ ഭാവങ്ങൾ ആണ് ദൃശ്യങ്ങളിൽ നിന്നും കിട്ടിയത്. ഒരേ പോലത്തെ ആകൃതിയിൽ ഉള്ളവരാണ് മോഷ്ടാക്കൾ എന്ന് ദൃശ്യങ്ങളി ൽ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയാൻ പ്രയാസമാണെന്ന് സംശയം ഉയർന്നു.

അടുത്ത ദിവസങ്ങളിലും മോഷണം ആവർത്തിച്ചു. സിഗരറ്റുകളും കടകളിൽ സൂക്ഷി ച്ച ചില്ലറ കറൻസികളുമാണ് മോഷണം പോയത്. അതുകൊണ്ട് തന്നെ പരാതി നൽകാ ൻ കടയുടമകൾ വിസമ്മതിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപെട്ടാണ് പരാതികൾ പോലീസിന് നൽകിയത്. സിസി ക്യാമറ ദൃശ്യങ്ങൾ തെളിവുകളായി നൽ കി. എന്നാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.