കാഞ്ഞിരപ്പള്ളി: കേബിള്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടി കൂടി. പാലാ സ്വദേശി ബാബു ഉറുമ്പിലിനെയാണ് രാവിലെ 8.30 ഓടെ ഈരാറ്റുപേട്ട യിൽ നിന്നും പിടികൂടിയത്. കേബിള്‍ മോഷ്ടിച്ച ശേഷം ഈരാറ്റുപേട്ട ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട വിവരം ലഭിച്ച പോലീസ് പിന്നാലെത്തിയാണ് ഇ യാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് മോ ഷണം നടക്കുന്നത്.

മൊബൈല്‍ ടവറില്‍ നിന്നാണ് ഇയാള്‍ കേബിള്‍ മോഷ്ടിച്ചപ്പോൾ അലാറം അടിച്ചതോ ടെയാണ് മോഷണവിവരം പുറത്ത് അറിയുന്നത്. പോലീസ് വിവരം അറിഞ്ഞതോടെ പ്രതി കേബിൾ സമീപത്തെ പറന്പിലേക്ക് ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായി രു ന്നു. ആറായിരത്തോളം രൂപയുടെ കേബിളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറ ഞ്ഞു. സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെ യ്തു.