കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് ആലക്കല്ല് ഡിവിഷനില്‍ ജല-വായു മലിനീകര ത്തിനെതിരായി പുരുഷ സ്വാശ്രയ സംഘങ്ങള്‍ സംഘടിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് അം ഗം ജോളി മടുക്കക്കുഴിയുടെയും ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍ വിപിന്‍ രാജു വിന്റെയും ആഭിമുഖ്യത്തില്‍ ആനക്കല്ല് ഒരുമ പുരുഷ സ്വാശ്രയ സംഘത്തിലെയും, നവ ജീവന്‍ പുരുഷ സ്വാശ്രയ സംഘത്തിലെയും അംഗങ്ങള്‍ ചേര്‍ന്ന് പരിസ്ഥിതി ദിന പ്രതി ജ്ഞയും വായൂ മലിനീകരണത്തിനെതിരായ ഔഷധ സസ്യങ്ങളായ ആരിവേപ്പ്, രാമച്ചം, ലക്ഷ്മിതാരു എന്നിവ റോഡ് അരികിലും പഞ്ചായത്ത് പൊതു സ്ഥലങ്ങളിലും വച്ച് പിടിപ്പിച്ചു. സമീപ വീടുകളില്‍ ഔഷധ സസ്യങ്ങളടെ വിതരണവും നടത്തി.

കൂടാതെ വണ്ടന്‍പാറ മുതല്‍ ആലക്കല്ല് വരെയുള്ള തോട് ശുചീകരണവും നടത്തും. ഔ ഷധ സസ്യങ്ങളുടെ നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍ വിപിന്‍ രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആനക്കല്‍ ഒരുമ പുരുഷ സ്വാശ്രയ സംഘം സെക്രട്ടറി രഞ്ജിത്ത് കെ. കെ., സുനീഷ്, ഷാമോന്‍ കൂട്ടുമ്മേല്‍, നവജീവന്‍ സ്വാശ്രയം സംഘം സെക്രട്ടറി ജോസി പടി ഞ്ഞാറ്റ, ജോപ്പി ഇല്ലിക്കമുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.