കാഞ്ഞിരപ്പള്ളി : പി.വൈ.എം.എ. ലൈബ്രറി, കാഞ്ഞിരപ്പള്ളി ബാങ്ക് ഓഫ് ബറോഡ യുടെ സഹായത്താല്‍ നടപ്പിലാക്കിയ ശ്രദ്ധേയമായ കാര്‍ഷിക പരിപാടിയാണ് ‘മണ്ണ റി വ്’. തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളെക്കൊണ്ട് ഏത്തവാഴ കൃഷി നടത്തിച്ച് ഏറ്റവും നല്ല വിളവെടുത്തവര്‍ക്ക് ‘കുട്ടി കര്‍ഷകശ്രീ ‘ അവാര്‍ഡ് നല്കി ആദരിച്ചു. വായനശാലാ പ്രസിഡന്റ് കെ.കെ. പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍ ഉദ്ഘാടനംചെയ്തു. കുട്ടികര്‍ഷക അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചാ യത്ത് അംഗം ജോളി മടുക്കക്കുഴി വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സി ന്ധു സോമന്‍, നിസ സലീം, വായനശാല സെക്രട്ടറി സാബു കെ.ബി. സുബാഷ് കെ. ആര്‍, റോസമ്മ ആഗസ്തി, റ്റി.കെ. രാമചന്ദ്രന്‍ നായര്‍, ഷാജി എം.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു.