നാടാകെ കോവിഡ് പടരുമ്പോൽ  നാളിതുവരെ മുണ്ടക്കയം പഞ്ചായത്ത്‌ സർവ്വ കക്ഷി യോഗം വിളിച്ചു ചേർക്കാത്തതിൽ സിപിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി പ്രതിഷേധി ച്ചു. നാടിന്റെ പൊതു വിഷയങ്ങളിൽ ഐക്യത്തോടെ  പ്രവർത്തിക്കാറുള്ള  സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളെ ഈ മഹാമാരിയെ നേരിടാൻ ഒരുമിപ്പിക്കേണ്ട പ ഞ്ചായത്ത്‌ ഭരണ സമിതിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് ഇതു കാണിക്കുന്നത്.
വാർഡ് തല ജാഗ്രത സമിതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സമീപ പഞ്ചായത്തുക ളിൽ എല്ലാ സംഘടനകളെയും ഉൾപ്പെടുത്തുമ്പോൾ മുണ്ടക്കയത്തു ഉദ്യോഗസ്ഥ സമിതിക ളാണ് കോവിഡ് നിരീക്ഷണ  കേന്ദ്രത്തിലും മറ്റും  തുടർച്ചയായി കൊറാന്റയിൻ ലംഘ നം നടക്കുന്നത് താഴേ തട്ടിൽ ജനകിയ ജാഗ്രതാ സമിതികൾ ഇല്ലാത്തതിനാലാണ്. പഞ്ചായ ത്ത്‌ അധികൃതർ ദുരഭിമാനം വെടിഞ്ഞു രോഗ വ്യാപനം തടയാൻ ഉണർന്നു പ്രവർത്തി ക്കുകയും, സർവ്വ കക്ഷി യോഗം ചേർന്നു സ്ഥിതി ഗതികൾ വിലയിരുത്തണമെന്നും സിപി എം ലോക്കൽ സെക്രട്ടറി സി വി അനിൽകുമാർ ആവശ്യപ്പെട്ടു.