മുണ്ടക്കയത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രണ്ടു കോ വിഡ് രോഗികള്‍ മരിച്ചു. മുണ്ടക്കയം, പുലിക്കുന്ന്, തെക്കേ പൊയ്കയില്‍ ദേവദാസ് (74), പൂഞ്ഞാര്‍, തെക്കേക്കര, താഴെ കരോട്ട് ശശിധരന്‍ (73) എന്നി വരാണ് മരിച്ചത്. ഇരുവരും കോവിഡ് ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയോ ടനുബന്ധിച്ചുള്ള സി.എഫ്. എല്‍.ടി. സെന്ററില്‍ ചികിത്സയിലായിരുന്നു.

ഹൃദയാഘാതം മൂലമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്ന ഇരുവരും കോവിഡ് ബാധിച്ചാ ണ് കഴിഞ്ഞയാഴ്ച ഇവിടെ ചികിത്സ തേടിയത്.വ്യാഴാഴ്ച ശ്വാസതടസമുണ്ടാ വുകയും തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.മരിച്ച ദേവ ദാസ് സിപിഎം മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി അംഗം,പുലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, തോട്ടം മേഖലയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രധാന പ്പെ ട്ട സംഘാടകന്‍, എന്നിങ്ങനെ പാര്‍ട്ടിയുടെയും യൂണിയന്റേ യും പുലിക്കു ന്ന് മേഖലയിലെനേതാവായിരുന്നു.പി .പി . ഇ കിറ്റ് അണി ഞ്ഞ ഡി.വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി.