കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ,മീനച്ചില്‍ താലൂക്കുകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ത്തെ വിവിധ താലൂക്കുകളിലെ നിരവധി ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന തോട്ടം-പുരയിടം ഭൂമിപ്രശ്‌നം ശാശ്വതമായി പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകളും, സമരങ്ങളും നടത്തി പുകമറ സ്യഷ്ടിക്കുന്ന പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എം.എല്‍.എ-മാര്‍ വിഷയം ശരിയായി പഠിച്ച്, പതിനായിരക്കണക്കിന് ചെറുകിട കര്‍ഷകരേയും, തൊഴി ലാളികളേയും മറ്റ് ഇതരവിഭാഗം സാധാരണക്കാരേയും ബാധിക്കുന്ന ഭൂമിപ്രശ്‌നം നിയമ സഭയില്‍ അവതരിപ്പിക്കുവാനും, ഈ വിഷയത്തിന്റെ പ്രാധാന്യം സര്‍ക്കാരിനേയും, നിയമസഭയേയും ബോധ്യപ്പെടുത്തി ആവശ്വമായ നിയമ ഭേദഗതിയ്ക്ക് അവസരമൊരുക്കുകയും വേണം. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വരുന്ന കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്. ദീര്‍ഘകാലം മന്ത്രിയായിരുന്ന, അതില്‍ തന്നെ രണ്ടു തവണ റവന്യൂ വകുപ്പ് ഭരിച്ച, നിയമ വകുപ്പ് കൈകാര്യം ചെയ്ത ശ്രീ. കെ.എം മാണിയും, ആ പാര്‍ട്ടിയും ഇക്കാര്യത്തില്‍ എന്താണ് ചെയ്തിട്ടുള്ളത് എന്ന് ജനങ്ങളോട് വിശദീകരിക്കുവാന്‍ തയ്യാറാകണം.
പ്രധാനമായും രണ്ട് പ്രശ്‌നങ്ങളാണ് തോട്ടം-പുരയിടം ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ടുള്ളത്. ഒന്ന് ,ഭൂമി തണ്ടപ്പേര്‍ കണക്കില്‍ മുന്‍ വര്‍ഷങ്ങളില്‍ പുരയിടം എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ 2016 മുതല്‍ അവ തോട്ടം എന്നാണ് റവന്യൂ രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങള്‍ എല്ലാം തന്നെ മിച്ചഭൂമി കേസില്‍ നിന്ന് ഒഴിവാക്കി കൊടുത്തിട്ടുള്ള ഭൂമിയുടെ ഭാഗം തന്നെയാണ്. ആയതുകൊണ്ട് 1964-ലെ ഭൂപരിഷ്‌ക്കരണ നിയമപ്രകാരം, റവന്യൂ രേഖകളിലെല്ലാം,പുരയിടം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അല്ലായെങ്കില്‍ ടി വസ്തുക്കള്‍ തോട്ടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടു വരേണ്ടതായിരുന്നു. ടി സ്ഥലങ്ങളിലെല്ലാം തോട്ടഭൂമി നിലനിന്നിരുന്നുവെങ്കില്‍,സീലിംഗ് ലിമിറ്റിനു ശേഷം വസ്തു ഉടമകളുടെ കൈവശത്തിലിരുന്ന വസ്തു മിച്ചഭൂമിയായിക്കണ്ട് കെ.എല്‍.ആര്‍ ആക്ട് പ്രകാരം മിച്ചഭൂമികള്‍ സര്‍ക്കാരിലേയ്ക്ക് വന്നു ചേര്‍ന്നിട്ടുള്ളതും, അത് ഇപ്പോഴും അതാത് വില്ലേജുകളില്‍ റവന്യൂ രേഖകളില്‍ കാണാവുന്നതുമാണ്. ടി താലൂക്കുകളില്‍ ഒന്നും തന്നെ ടി വില്ലേജുകളിലെ വസ്തു ഉടമകളുടെ സമീപത്തെങ്ങും തന്നെ മിച്ചഭൂമി ഇല്ലാത്തതുമാണ്. മിച്ചഭൂമി ഇല്ലാത്തതിനാല്‍ തന്നെ , ടി സ്ഥലങ്ങളിലെല്ലാം പണ്ടുമുതലേ പുരയിടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വന്നിരുന്നതാണ്.
ഇളവ് അനുവദിച്ചു കിട്ടിയ ഭൂമി വില്‍ക്കാന്‍ പാടില്ല എന്ന് അനുശാസിക്കുന്ന നിയമം ശരിയായ നിയമമല്ല. ഒരു കാലത്തും ടി ഭൂമി വില്‍ക്കാന്‍ പാടില്ല എന്നു പറഞ്ഞാല്‍ ആ നിയമം നിലനില്‍ക്കുന്നിടത്തോളം കാലം ഭൂമി മറിച്ചു വില്‍ക്കാന്‍ പാടില്ല എന്നു സാരം. അതായത് ആ നിയമം 3000 വര്‍ഷം നില നില്‍ക്കുകയാണെങ്കില്‍ 3000 വര്‍ഷത്തോളം കാലം ഭൂമി വില്‍ക്കാന്‍ പാടില്ല എന്നര്‍ത്ഥം. ഇങ്ങനെയുള്ള ഒരു നിയമം 1908-ലെ രജിസ്‌ട്രേഷന്‍ നിയമത്തിന് എതിരാണ്. ടി രജിസ്‌ട്രേഷന്‍ നിയമം വസ്തു കൈമാറ്റത്തിന് ഉദ്ദേശിച്ചിട്ടുള്ളതാണ്. അപ്പോള്‍ വസ്തു കൈമാറ്റം ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അത് ഇന്ത്യന്‍ ഭരണഘടനഘടനയുടെ മൗലിക അവകാശങ്ങളുടെ 19(1)(ജി) എന്ന വകുപ്പിന് എതിരും ആയതിന്റെ ലംഘനവുമാണ്. യുക്തിയുക്തമായ കാരണംകൊണ്ട് നിയന്ത്രണം ഏര്‍പ്പെടുത്താം എന്നു പറയുന്നുണ്ടെങ്കിലും ഒരിക്കലും ഭൂമി കൈമാറ്റം ചെയ്യാന്‍ സാദ്ധ്യമല്ലെന്നു പറയുന്നത് യുക്തിയുക്തമായ കാരണമല്ല.
          വാങ്ങുന്നയാളുടെ ഭൂമി തരം മാറ്റിയാലും നടപടിയുണ്ടാകുമെന്നു പറയുന്നതില്‍ അസാംഗത്യമുണ്ട്. വാങ്ങുന്നയാള്‍ എന്നു പറഞ്ഞാല്‍ വില്‍പന നടത്തുന്നയാളില്‍ നിന്ന് ലഭിക്കുന്ന ആള്‍ എന്നര്‍ത്ഥം. വാങ്ങണമെങ്കില്‍ വില്‍പന നടത്തണം. വില്‍പന ഇല്ലെങ്കില്‍ വാങ്ങലില്ല. അതായത് വാങ്ങുമ്പോള്‍ വില്‍പന നടക്കുന്നു എന്നു സാരം. അപ്പോള്‍ വില്‍പന തടയുന്നത് നിയമഭേദഗതി വരുത്തും എന്നു പറയുന്നത്. നിലവിലെ ലാന്റ് റിഫോംസ് ആക്ട് 1963 വസ്തു വിഭജനം തടയുന്നതിന് നിയമം ഇല്ലാത്തതിനാലാണ് ഗഘഞ അര േഅാാലിാേലി േആയി ടലരശേീി 87അ ഉള്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്.
        1964-ല്‍ കേരളത്തിന്റെ ജനസംഖ്യ 1.75 കോടിയായിരുന്നത് ഇന്ന് അത് 4.3 കോടിയാണ്. കേരളത്തില്‍ വീടില്ലാത്ത പ്രശ്‌നം വളരെ ഗുരുതരമായിട്ടുള്ളതാണ്. വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സമ്പാദിച്ച തുശ്ചമായ പണം കൊണ്ട് 10, 20 സെന്റ് സ്ഥലം വാങ്ങിയിട്ട് ആയതില്‍ വീട് വെയ്ക്കുന്നതിനുള്ള പെര്‍മിറ്റ് തരുകില്ല എന്നത് പരിതാപകരവും ആയത് അന്യായവും നീതി നിഷേധവുമാണ്. ആയതുകൊണ്ടു തന്നെ ആഠഞ ല്‍ തോട്ടം എന്നത് മാറ്റി പുരയിടം എന്നാക്കി കൊടുക്കേണ്ടതുമുണ്ട്.
രണ്ടാമത്തെ വിഷയം :-
1980ലെ റീസര്‍വ്വേ അപാകതയുമായി ബന്ധപ്പെട്ടത്.
          1964-ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം മീനച്ചില്‍ കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ഏകദേശം 14-ഓളം വരുന്ന വില്ലേജുകളില്‍ നിശ്ചിത ഭൂപരിധിയില്‍ കവിയാത്ത വസ്തുക്കളുള്ള ചെറുകിട നാമമാത്ര കര്‍ഷകരുടേയും, തൊഴിലാളികളുടേയും,മറ്റ് ഇതര വിഭാഗങ്ങളുടെയും വസ്തുക്കള്‍ 1980-ല്‍ നടന്ന റീസര്‍വ്വേയിലെ അപാകതമൂലം ബി.റ്റി.ആര്‍-ല്‍ പുരയിടം എന്നത് തോട്ടം എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പുരയിടം എന്ന് രേഖപ്പെടുത്തിയിരുന്ന വസ്തുക്കള്‍ തന്നെയാണ് ഇപ്പോള്‍ തോട്ടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത് അടിയന്തരമായി പരിഹരിക്കാന്‍ ബന്ധപ്പെട്ട റവന്യൂ അധിക്യതര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന തെറ്റുതിരുത്തല്‍ നടപടി പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിച്ച് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കണം.
          തോട്ടം എന്നാല്‍ റബ്ബര്‍, തേയില, കാപ്പി, ഏലം, കൊക്കോ, എണ്ണപ്പന, കശുവണ്ടി എന്നിവയിലൊന്നോ അതിലധികമോ ക്യഷിചെയ്യുന്നതിനായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും ഭൂമി എന്നര്‍ത്ഥമാകുന്നു. ചെറുകിട തോട്ടമെന്നാല്‍ 5 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തില്‍ കുറവായതും ഒന്നോ അതിലധികമോ ചെറുകിട തോട്ടം തൊഴിലാളികളെ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളതുമായ ഒരു തോട്ടം എന്നര്‍ത്ഥമാക്കുന്നു.
ടി പുനര്‍ നിര്‍ണ്ണയം നടത്തിയ വസ്തുവിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പ്ലാന്റേഷന്‍ ലേബര്‍ ആക്ട് 1951-ന്റെ കീഴിലേ വരുകയുള്ളൂ. അപ്രകാരമുണ്ടാകാവുന്ന പ്രശ്‌നങ്ങളോ സംഗതികളോ തീര്‍പ്പാക്കാനേ,തീരുമാനിക്കാനോ,കൈകാര്യം ചെയ്യാനോ, നിശ്ചയിക്കാനോ യാതൊരു സിവില്‍ കോടതിയ്ക്കും അധികാരം ഇല്ല.
18062019 തീയതിയിലെ കേരള ഹൈക്കോടതിയുടെ  ണജഇ 15676/2019 ലെ വിധി പ്രകാരം സീലിംഗ് ലിമിറ്റിന്റെ വെളിയില്‍ മിച്ചഭൂമി ഒഴിവാക്കപ്പെട്ടതും പ്ലാന്റേഷന്‍ എന്ന് റവന്യൂ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുവദിക്കാവുന്നതാണ് എന്ന് പറഞ്ഞിട്ടുള്ളതാണ്.
നിയമപ്രകാരം ഒരു വ്യക്തിക്കു തനിച്ചും കുടുംബത്തിനും കൈവശം വെച്ച് അനുഭവിക്കാവുന്ന വസ്തുവിന്റെ വിസ്തീര്‍ണ്ണം നിശ്ചയിച്ച് നിലവിലുള്ള ഇടപാടുകള്‍ ക്രമപ്പെടുത്താനും ഗവണ്‍മെന്റ് തയ്യാറാകണം. ഈ വിഷയത്തില്‍ വളരെ വ്യക്തവും, സുതാര്യവുമായ നിയമനിര്‍മ്മാണം അനിവാര്യമാണ്. മൂന്ന് സെന്റും, അഞ്ച് സെന്റും, പത്തു സെന്റും തുടങ്ങി ജീവിതത്തിലെ ആകെ സമ്പാദ്യം മുടക്കി വാങ്ങിയ തുണ്ടു ഭൂമികളില്‍ ഒരു വീടുവെയ്ക്കുവാന്‍ പോലും കഴിയാതെ ദുരിതത്തില്‍ അകപ്പെട്ടുപോയ ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കുക്കുകയും, വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്ന് പരിഹരിക്കുകയും വേണം.
ഇപ്പോള്‍ , പ്രഖ്യാപിച്ചിരിക്കുന്ന റവന്യൂ അദാലത്തില്‍ 1964-ന് ശേഷമുള്ള മുന്‍ പ്രമാണങ്ങള്‍, ഹാജരാകണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് നിരവധി തവണ കൈമാറ്റം ചെയ്ത ചെറുകിട-തുണ്ട് ഭൂമിയുടെ ഉടമസ്ഥതത മാത്രമുള്ള ആയിരക്കണക്കിന്  ആളുകള്‍ക്ക് ,വലിയ കഷ്ടപ്പാടുകളും, പ്രതിസന്ധിയും ഉണ്ടാകുന്നതാണ്. ഇതിനുപകരം, റവന്യൂ വകുപ്പും, രജിസ്‌ട്രേഷന്‍ വകുപ്പുമായി സഹകരിച്ച് ആവശ്യമായ ക്രമീകരണം ഉണ്ടാക്കുകയാണ് വേണ്ടത്. ഇതോടൊപ്പം, ഇനവും,തരവും, സ്വഭാവും, പ്രതിപാദിക്കുന്ന ഒരു രജിസ്റ്റര്‍, വില്ലേജ്,താലൂക്ക് ആഫീസുകളിലും,രജിസ്ട്രാര്‍ ആഫീസിലും പ്രസിദ്ധീകരിച്ച്് , ഭൂമിയുടെ നിയമപരമായ സ്വഭാവം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കണം.
ഈ വിഷയങ്ങളില്‍ മീനച്ചില്‍ കാഞ്ഞിരപ്പള്ളി താലുക്കിലെ ദുരിതം അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളേയും സംഘടിപ്പിച്ച് പ്രശ്‌ന പരിഹാരത്തിനായുള്ള പൊതുവേദി രൂപീകരിക്കുകയും ഈ മേഖലയിലെ ജനപ്രതിനിധികളേയും മറ്റും സമീപിച്ച് ആവശ്യമായ നിയമഭേദഗതി എന്ന ജനകീയ ആവശ്യം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇതിനായി ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കര്‍ഷക സംഘടനാ ഭാരവാഹികള്‍, പൊതു പ്രവര്‍ത്തകര്‍, എന്നിവരുടെ സഹകരണത്തോടുകൂടി ഈ വിഷയത്തില്‍ ശാശ്വത പരിഹാരത്തിന് ശ്രമിക്കുന്നതാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്, എല്ലാവിധ പിന്തുണയും ,സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.