കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാത്തിൻ്റെ ആഭിമുഖ്യത്തിൽ ഡിവൈൻ ഖുർആൻ അക്കാദമി സംഘടിപ്പിക്കുന്ന ഖുർആൻ സയൻസ് വിഷ്വൽ മീഡിയ എക്സി ബിഷൻ – 2023ന് തുടക്കമായി. കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന എക്സിബിഷൻ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.നൈനാർ പ ള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡൻ്റ് പി.എം. അബ്ദുൾസലാം അധ്യക്ഷത വഹിച്ചു.കാ ഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം എ.പി. ഷിഫാർ മൗലവി, അൻസാർ ഫാറൂഖി, റ്റി.എം ഷെഫീഖ് താഴ്ത്തുവീട്ടിൽ, മുഹമ്മദ് നയാസ് തുടങ്ങിയവർ പ്രസംഗി ച്ചു. ഖുർആൻ സയൻസ് വിഷ്വൽ മീഡിയ എക്സിബിഷൻ ഞായറാഴ്ച്ച സമാപിക്കും.
രാവിലെ 10 മുതൽ വൈകിട്ട് 8 മണിവരെയാണ് എക്സിബിഷൻ. സാമൂഹിക തിൻമകൾ കൂടുതലായി വ്യാപിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പുതുതലമുറക്ക് ശരിയായ ദിശാബോധം നൽകി  നവസമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷാത്തോടെയാണ് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.