പൊന്‍കുന്നം:പൊന്‍കുന്നംഎരുമേലി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്കു യാത്രക്കാര്‍ക്കു പരുക്ക്.കറിക്കാട്ടൂര്‍ കാളിയാനില്‍ കെ.ടി.തോമസ്(55) പാലയ്ക്കപറമ്പില്‍ രാഹുല്‍(25) എന്നിവര്‍ക്കാണ് പരുക്കേറ്റത്.സാരമായി പരുക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ കേളജിലും തോമസിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശു പത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടു 5.30നോടെ ഗ്രാമദീപം എന്‍എസ്എസ് കരയോഗമന്ദിരത്തിന് സമീപ ത്തായിരുന്നു അപകടം.പൊന്‍കുന്നം ഭാഗത്തേക്കു കാറിനെ മറികടന്നുവന്ന ബൈക്ക് നിറയെ വിറകുമായി എരുമേലി ഭാഗത്തേക്കു പോയ മിനി ലോറിയുമായി ഇടിക്കുയാ യിരുന്നു.

ലോറിയുടെ ഡീസല്‍ ടാങ്ക് റോഡരുകിലേക്ക് ഇളകി തെറിച്ചു വീണു.പിന്നിലിരുന്നയാള്‍ തെറിച്ചു പോയി.റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.പൊന്‍കുന്നം പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു.അറക്കപ്പൊടി വിതറി റോഡില്‍ പരന്ന ഓയി ല്‍ നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.